ദുരിതാശ്വാസനിധിക്കെതിരായ പരാമർശം: അഖിൽ മാരാർ മുൻകൂർ ജാമ്യ ഹരജി നൽകി
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരിലെടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ അഖിൽ മാരാർ ഹൈകോടതിയിൽ ഹരജി നൽകി. വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനെതിരെ നടത്തിയ പരാമർശത്തിനെതിരെ ഇൻഫോപാർക്ക് പൊലീസെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഹരജി.
നിരപരാധിയായ തന്നെ അനാവശ്യമായി കേസിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നാണ് ഹരജിയിൽ പറയുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനെ എതിർത്തിട്ടില്ല. ഇതിനുപകരം നാല് വീടു വെച്ച് നൽകുമെന്നാണ് പറഞ്ഞത്. നിർദേശം മാത്രമാണ് ആഹ്വാനമായിരുന്നില്ലെന്നും ഹരജിയിൽ പറയുന്നു.
പിണറായി വിജയൻ കേരളത്തെ രക്ഷിച്ച ജനനായകനല്ലെന്നും ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നതടക്കമുള്ള വിമർശനമാണ് അഖിൽ നടത്തിയിരുന്നത്. ഇത് വിവാദമായതോടെ ദുരിതാശ്വാസനിധിക്കെതിരായി ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തു. ഇതിനിടെ കഴിഞ്ഞ ദിവസം ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്തു. സംഭാവന നൽകിയത് ജനാധിപത്യ മര്യാദയുടെ ഭാഗമാണെന്നും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകേണ്ടെന്ന് ഒരാളോടും പറഞ്ഞിട്ടില്ലെന്നുമാണ് അഖിൽ വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.