ആറ്റുകാലില്‍ കുത്തിയോട്ട വ്രതാരംഭം ഇന്ന്
text_fieldsതിരുവനന്തപുരം: ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പ്രധാന നേര്‍ച്ചകളിലൊന്നായ കുത്തിയോട്ടത്തിനുള്ള വ്രതം ഞായറാഴ്ച ആരംഭിക്കും. മുമ്പ് ആയിരത്തോളം ബാലൻമാർ പങ്കെടുത്തിരുന്ന ആചാരപരമായ കുത്തിയോട്ട നേര്‍ച്ച ഇക്കുറിയില്ല. പകരം ക്ഷേത്രം വക ഒരു കുട്ടി മാത്രം പങ്കെടുക്കുന്ന പണ്ടാര ഓട്ടമാണ് നടത്തുന്നത്.
ദേവിയെ കുടിയിരുത്തി മൂന്നാംനാളാണ് വ്രതം ആരംഭിക്കുന്നത്. 12 വയസ്സിന് താഴെയുള്ള ബാലനാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. രാവിലെ പള്ളിപ്പലകയില്‍ കാണിക്ക സമര്‍പ്പിച്ച് വ്രതം ആരംഭിക്കും. 27ന് നടക്കുന്ന പൊങ്കാലക്കുശേഷം പുറത്തെഴുന്നള്ളത്തിന് കുത്തിയോട്ടക്കാരന് ദേവീദാസനായി അകമ്പടി പോകും. ഉത്സവാരംഭത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങളുടെ തിരക്കും വർധിച്ചു. രണ്ടാം ദിവസമായ ശനിയാഴ്ച നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രദർശനം.
വരുംദിവസങ്ങളില്‍ ഭക്തര്‍ക്കൊപ്പം വിക്കുകെട്ടുകളുടെ എണ്ണവും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് അനുസൃതമായ ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ നടത്തുന്നുണ്ട്. അംബാ, അംബാലികാ എന്നീ ഒാഡിറ്റോറിയങ്ങളില്‍ പ്രമുഖ കലാകാരന്മാരുടെ കലാപരിപാടികളും യുവപ്രതിഭകളുടെ നൃത്തസംഗീത പരിപാടികളും അരങ്ങേറുന്നു. പച്ചപ്പന്തലില്‍ ദേവിയുടെ വിവാഹത്തിെൻറ ഒരുക്കങ്ങളെക്കുറിച്ചാണ് ശനിയാഴ്ച തോറ്റംപാട്ട് നടന്നത്. കോവലനും കണ്ണകിയുമായുള്ള വിവാഹത്തിെൻറ വര്‍ണനയാണ് ഞായറാഴ്ച പാടുന്നത്. ഈ ഭാഗം മാലപ്പുറം പാട്ടെന്ന് അറിയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.