മുതിർന്ന പഠിതാക്കളെ വശത്താക്കാൻ സർക്കാർ നേട്ടങ്ങളുമായി 'അക്ഷര കൈരളി'
text_fieldsആലപ്പുഴ: മുതിർന്ന പഠിതാക്കളുടെ സർഗവാസന പരിപോഷിപ്പിക്കാൻ സംസ്ഥാന സർക്കാർ സ്ഥാപനമായ സാക്ഷരത മിഷൻ തുടങ്ങിയ പ്രസിദ്ധീകരണം തെരഞ്ഞെടുപ്പുകാലത്ത് ഇറങ്ങിയിരിക്കുന്നത് സർക്കാറിെൻറ സമഗ്ര നേട്ടങ്ങൾ നിരത്തി.
സർക്കാറിനെ മുച്ചൂടും വാഴ്ത്തി സാക്ഷരത മിഷെൻറ മുഖമാസിക 'അക്ഷര കൈരളി' ഇറങ്ങിയത് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷമാണ്.
അക്ഷര കൈരളിയുടെ പുതിയ ലക്കത്തിലാണ് 'ഇവിടെ ഒന്നും അസാധ്യമല്ല; ജനക്ഷേമത്തിെൻറ അഞ്ചാണ്ടുകൾ' എന്ന തലക്കെട്ടിൽ പിണറായി സർക്കാറിെൻറ ക്ഷേമ പദ്ധതികൾ വിവരിക്കുന്ന കവർപേജ് സ്റ്റോറി. മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പമാണ് നേട്ടങ്ങൾ എണ്ണിപ്പറയുന്നത്.
എട്ട് പേജിലായി ദേശീയപാത വികസനം, ഗെയ്ൽ പദ്ധതി, കെ ഫോൺ, മറ്റ് ക്ഷേമ പദ്ധതികൾ, ക്ഷേമ പെൻഷനുകൾ തുട ങ്ങിയ നേട്ടങ്ങളാണ് മുഴുവൻ പേജിലും മുഖ്യമന്ത്രിയുടെ ചിത്രങ്ങളോടെയും 'ഇനിയും മുന്നോട്ട്' എന്ന പരസ്യവാചകത്തോടെയും നൽകിയിരിക്കുന്നത്.
കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലി അർപ്പിക്കുന്ന പ്രത്യേക പേജുമുണ്ട് പ്രസിദ്ധീകരണത്തിൽ. കഴിഞ്ഞമാസം 25നാണ് വിഷ്ണുനാരായണൻ നമ്പൂതിരി വിടപറഞ്ഞത്. മാസിക പൂർത്തിയാക്കിയതും അച്ചടിയും നടന്നത് പിറ്റേന്നെങ്കിലുമാകുമെന്നുറപ്പ്. പെരുമാറ്റച്ചട്ടം നിലവിൽ വന്നത് ഫെബ്രുവരി 26നായിരുന്നു.
75 ശതമാനം കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ പദ്ധതികൾ മുഖ്യമന്ത്രി സ്വന്തം നേട്ടമായി അവതരിപ്പിച്ചെന്നും വിമർശനമുണ്ട്.
മുഖ്യമന്ത്രി ജനറൽ കൗൺസിൽ ചെയർമാനായി പ്രവർത്തിക്കുന്ന സാക്ഷരത മിഷെൻറ ഡയറക്ടർ പി.എസ്. ശ്രീകലയാണ് അക്ഷര ൈകരളിയുടെ എഡിറ്റർ.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട സ്ഥാപനത്തെ രാഷ്ട്രീയവത്കരിച്ചെന്നാണ് ആരോപണം. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
സി.പി.എം അടിത്തറ ശക്തമാക്കാനുള്ള സർക്കാർ പരിപാടി നടപ്പാക്കുകയാണ് സാക്ഷരതമിഷൻ ചെയ്യുന്നതെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. 2017 സെപ്റ്റംബറിൽ 4.15 കോടി ചെലവിൽ ആരംഭിച്ചതടക്കം പദ്ധതിയുടെ നടത്തിപ്പ് ചുമതല സാക്ഷരത മിഷനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.