ഒമ്പതാമത് അക്ഷരവീടിെൻറ ശിലാസ്ഥാപനം നാളെ
text_fieldsനെന്മാറ: പുത്തൻ ഉയരങ്ങൾ കീഴടക്കി മെഡലുകൾ വാരിക്കൂട്ടിയ ജിഷ്ണക്ക് സ്വന്തം വീടെന്ന സ്വപ്നം ഇനി കൈയെത്തും ദൂരത്ത്. ഹൈജംപിൽ കേരളത്തിെൻറ ഭാവിവാഗ്ദാനം ജിഷ്ണക്ക് ജന്മനാടായ നെന്മാറയിൽ ഒരുങ്ങുന്ന അക്ഷരവീടിെൻറ തറക്കല്ലിടൽ ബുധനാഴ്ച. 51 അക്ഷരവീടുകളിൽ ഒമ്പതാമത്തെയും പാലക്കാട് ജില്ലയിലെ ആദ്യത്തെയും വീടാണ് ജിഷ്ണക്കായി ഒരുങ്ങുന്നത്. മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ, കെ. ബാബു എം.എൽ.എ, മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം, ചലച്ചിത്ര താരവും അമ്മയുടെ പ്രതിനിധിയുമായ സുനിൽ സുഖദ, യു.എ.ഇ എക്സ്ചേഞ്ച് പ്രതിനിധി കെ.ഇ. മൊയ്തീൻകോയ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. രാമകൃഷ്ണൻ, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. പ്രേമൻ, ജില്ല പഞ്ചായത്തംഗം എ. ഗീത എന്നിവർ പങ്കെടുക്കും.
നെന്മാറ തേവർമണിയിൽ പിതാവ് മോഹനെൻറ പേരിലുള്ള മൂന്നര സെൻറ് സ്ഥലത്താണ് വീട് ഉയരുന്നത്. താരസംഘടനയായ അമ്മയും യു.എ.ഇ എക്സ്ചേഞ്ചും മാധ്യമവും ചേർന്നാണ് ‘അക്ഷരവീട്’ പദ്ധതിക്ക് രൂപം നൽകിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ ജിഷ്ണ സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോഡും ജിഷ്ണയുടെ പേരിലാണ്. ദേശീയ സ്കൂൾ കായികമേളയിൽ ഒരു സ്വർണവും രണ്ട് വെള്ളിയും ജിഷ്ണ നേടി. തെലങ്കാനയിൽ നടന്ന ദക്ഷിണേന്ത്യ അത്ലറ്റിക് മീറ്റിലും സ്വർണമണിഞ്ഞു.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജിഷ്ണ കായികരംഗത്തേക്ക് കടന്നുവരുന്നത്. ഹൈജംപിനൊപ്പം ലോങ്ജംപും ഷോട്ട്പുട്ടും ഒരു കൈ പരീക്ഷിച്ചെങ്കിലും പിന്നീട് ഹൈജംപിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ജിഷ്ണ മണ്ണാർക്കാട് കല്ലടി എച്ച്.എസ്.എസിൽ എത്തുന്നത്. പിന്നീട്, രാമചന്ദ്രെൻറ കീഴിലായി പരിശീലനം. ഇപ്പോൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. അക്ഷരമാലയിലെ ‘ഏ’ എന്ന അക്ഷരത്തിലുള്ള വീടാണ് ജിഷ്ണക്കായി ഒരുങ്ങുന്നത്. പ്രമുഖ വാസ്തുശിൽപി ജി. ശങ്കറാണ് രൂപകൽപ്പന ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.