അക്ഷരഗ്രാമത്തിൽ ആദരമായി: ജിനു മരിയ മാനുവലിന് അക്ഷരവീട് സമർപ്പിച്ചു
text_fieldsപോത്താനിക്കാട് (കൊച്ചി): കരുതലിെൻറ തണൽവിരിച്ച മണ്ണിൽ ദേശീയ ഹൈജംപ ് താരം ജിനു മരിയ മാനുവലിന് അക്ഷരവീടൊരുങ്ങിയപ്പോൾ പോത്താനിക്കാ ടിെൻറ സ്നേഹത്തിന് ആകാശത്തോളം ഉയരം. നന്മയുടെ വേദിയിൽ അഭിമാന താരത ്തിനായി പണിത വീട് സമർപ്പിക്കപ്പെട്ടപ്പോൾ സാക്ഷ്യം വഹിക്കാൻ ഒരുനാ ടാകെ ഒഴുകിയെത്തി. രാജ്യത്തെ പ്രഥമ സമ്പൂർണ സാക്ഷര ഗ്രാമമായ പോത്താനി ക്കാട് ശനിയാഴ്ചയുടെ സായാഹ്നം അക്ഷരവീടിെൻറ സ്നേഹ തീരമായി മാറി.
സെ ൻറ് സേവ്യേഴ്സ് പബ്ലിക് സ്കൂൾ അങ്കണത്തിൽ ഒരുക്കിയ പ്രൗഢ ഗംഭീര ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ അക്ഷര വീട് സമർപ്പണം നിർവഹിച്ചു. മലയാളത്തിെൻറ 51 അക്ഷരങ്ങൾ ചേർത്തുനിർത്തി മാധ്യമം ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമനിയും ആരോഗ്യരംഗത്തെ ഇൻറർനാഷനൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിന് സമർപ്പിക്കുന്ന അക്ഷരവീട് പദ്ധതിയിലെ ‘ഒ’ എന്ന വീടാണ് ജിനു മരിയക്ക് കൈമാറിയത്. ഹാബിറ്റാറ്റ് ഗ്രൂപ് ചെയർമാനും ആർകിടെക്ടുമായ ജി. ശങ്കറാണ് പോത്താനിക്കാട് പുളിന്താനത്ത് വീട് രൂപകൽപന ചെയ്തത്. അക്ഷര വീട് പദ്ധതിയിൽ എറണാകുളം ജില്ലയിലെ ആദ്യ വീടാണിത്.
അക്ഷരങ്ങളിലൂടെ അർഹതക്കുള്ള ആദരമായി വീടുകൾ നിർമിച്ചുനൽകുന്നുവെന്നത് പദ്ധതിയുടെ ഔന്നത്യമാണ് പ്രകടമാക്കുന്നതെന്ന് മന്ത്രി സുനിൽകുമാർ അഭിപ്രായപ്പെട്ടു. വീടില്ലാത്തവർക്ക് മാത്രമേ അതിെൻറ വിഷമം അറിയാൻ കഴിയൂ. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം നാടിെൻറ അഭിമാനമായ ജിനു മരിയ മാനുവലിന് കൈമാറുമ്പോൾ അതൊരു അവകാശമാണെന്ന പിന്നിൽ പ്രവർത്തിക്കുന്നവരുെട കാഴ്ചപ്പാട് ഏറ്റവും മഹത്തരമാണ്.
ദേശീയ താരത്തിെൻറ സ്വന്തമായൊരു വീടെന്ന ആശയം സാക്ഷാത്കരിക്കാനുള്ള മാധ്യമം, അമ്മ, യൂനിമണി, എൻ.എം.സി എന്നിവരുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. യൂനിമണി സി.ഇ.ഒ സുധീർ നീലകണ്ഠൻ അക്ഷരവീട് സ്നേഹ സന്ദേശം നൽകി. ഡീൻ കുര്യാക്കോസ് എം.പി ജിനു മരിയ മാനുവലിെന മെഡൽ അണിയിച്ചു. എൽദോ എബ്രഹാം എം.എൽ.എ പൊന്നാടഅണിയിച്ചു. അടിവാട് ഹീറോയിൻസ് ക്ലബ് പ്രവർത്തകർ ജിനു മരിയക്ക് ഉപഹാരം നൽകി. സ്വാഗതസംഘം ചെയർപേഴ്സൻ അലക്സി സ്കറിയ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം, പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്തി എബ്രഹാം എന്നിവർ ആശംസ നേർന്നു. സ്വന്തമായൊരു വീടെന്ന തെൻറ സ്വപ്ന സാക്ഷാത്കാരത്തിനായി പ്രയത്നിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ജിനു മരിയ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സംഗീത രംഗത്ത് 40 വർഷം പിന്നിട്ട പിന്നണി ഗായകൻ കെ.ജി മാർക്കോസിനെ മന്ത്രി സുനിൽകുമാർ ആദരിച്ചു. ഗായകരായ നിഷാദ്, സംഗീത ശ്രീകാന്ത്, കീർത്തന, പ്രകാശ് ബാബു, ഫലാഹ് അലി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനസന്ധ്യ മാർക്കോസ് ഉദ്ഘാടനം ചെയ്തു.
വർഷങ്ങളായി ആയുർവേദ രംഗത്ത് സേവനം നടത്തുന്ന സെൻറ് പോൾസ് ആയുർവേദ സ്ഥാപനം മേധാവി എ.പി എൽദോ വൈദ്യരെ മന്ത്രി ആദരിച്ചു. മാധ്യമം സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ് സ്വാഗതവും കൊച്ചി ബ്യൂറോ ചീഫ് പി.പി. കബീർ നന്ദിയും പറഞ്ഞു.
പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. മൊയ്തു, പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ഡായി തോമസ്, ആയവന പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് ജിജി ബിജോ, പോത്താനിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജറീഷ് തോമസ്, ജില്ല പഞ്ചായത്ത് അംഗം കെ.ടി. അബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിൻസൻ മാത്യു, ഒ.ഇ അബ്ബാസ്, എം.സി. ജേക്കബ്, സി.ഡി.എസ് ചെയർപേഴ്സൻ മഞ്ജു സാബു, ഹാബിറ്റാറ്റ് എൻജിനീയർ വി.ആർ. സുമേഷ്, ഫാർമേഴ്സ് കോഓപറേറ്റിവ് ബാങ്ക് പോത്താനിക്കാട് പ്രസിഡൻറ് എം.എം. മത്തായി, കായികാധ്യാപകൻ അനൂപ് ജോസഫ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. വിൻസൻറ് നെടുങ്ങാട്ട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.