സ്നേഹാക്ഷരങ്ങളുടെ രണ്ടാം വീട് സമർപ്പണം -LIVE
text_fieldsതിരുവനന്തപുരം: ‘അക്ഷരവീട്’ പദ്ധതിയിലെ രണ്ടാമത്തെ ആ ഭവനം നാടിെൻറ ആദരമായി സമർപ്പിച്ചു. നേർവായനയുടെ മലയാള പതിപ്പായി മാറിയ ‘മാധ്യമം’ പ്രമുഖ പ്രവാസി വ്യവസായ സംരംഭമായ യു.എ.ഇ എക്സ്ചേഞ്ചും എൻ.എം.സി ഗ്രൂപ്പുമായി ചേർന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ സഹകരണത്തോടെ ഒരുക്കിയ സ്നേഹഭവനത്തിലേക്ക് പഴയകാല നടി ജമീല മാലിക്കും കുടുംബവും കാലെടുത്തുവെച്ചു.
‘മാധ്യമം’ ദിനപത്രത്തിെൻറ 30ാം വാർഷികത്തിെൻറ ഭാഗമായാണ് 51 മലയാള അക്ഷരങ്ങളുടെ വിലാസത്തിൽ അക്ഷരവീട് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയിലെ ആദ്യവീടായ ‘അ’ തൃശൂർ തളിക്കുളത്ത് കായികപ്രതിഭ രഖിൽ ഘോഷിന് സമർപ്പിച്ചിരുന്നു. പാപ്പനംകോട് ബഷീറിെൻറ സ്മരണക്കായി ബന്ധുക്കൾ നൽകിയ സ്ഥലത്താണ് ജമീല മാലിക്കിന് വീട് ഉയർന്നത്. കഴിഞ്ഞ മാർച്ച് അഞ്ചിന് നടൻ മധുവാണ് വീടിന് തറക്കല്ലിട്ടത്.
പാലോട് വൃന്ദാവനം കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങ് വൈകീട്ട് അഞ്ചിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദനാണ് വീട് സമർപ്പിച്ചത്. ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷതവഹിച്ചു.
‘അമ്മ’ വൈസ് പ്രസിഡൻറ് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ സ്നേഹദര പ്രഭാഷണം നടത്തി. ഏഴാമത്തെ വീടായ ‘ഋ’െൻറ പ്രഖ്യാപനവും ഗണേഷ് കുമാർ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.