കായിക പ്രതിഭ ഗ്രീഷ്മയുടെ അക്ഷരവീടിെൻറ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
text_fieldsപുലാമന്തോൾ: ഗ്രാമപഞ്ചായത്തിലെ കായിക പ്രതിഭയും പുലാമന്തോൾ ജി.എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർഥിനിയുമായിരുന്ന ഗ്രീഷ്മക്ക് നൽകുന്ന അക്ഷര വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.മുഹമ്മദ് ഹനീഫ അക്ഷര വീടിന്റെ കുറ്റിയടിക്കൽ കർമം നിർവ്വഹിച്ചു. ജീവിതത്തിെൻറ വിവിധ മേഘലകളിൽ മികവ് പുലർത്തുന്നവർക്കുള്ള ആദരവും അംഗീകാരവുമായി മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യുനിമണിയും എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നടപ്പാകുന്ന അക്ഷര വീട് പദ്ധതിയിൽ -"ഫ -" എന്ന അക്ഷര വീടാണ് ഗ്രീഷ്മക്കായി നിർമിക്കുന്നത്.
വിവിധ സ്ഥലങ്ങളിൽ വെച്ചു നടന്ന വുഷു മൽസരങ്ങളിൽ കേരളത്തിന് വേണ്ടി ഏഴു മെഡലുകൾ നേടിയാണ് ഗ്രീഷ്മ മികവ് പുലർത്തിയത്.കൂടാതെ കരാത്തെയിൽ ബ്ലാക്ക് ബെൽറ്റ്, കളരിയിൽ ജില്ലാ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും നേടുകയുണ്ടായി. 13-ാം വയസ്സിൽ തുടങ്ങിയ വുഷു പരി ശീലനം ഇപ്പോഴും കോഴിക്കോട് തുടരുന്നുണ്ട്. ഒമ്പതാം വയസ്സിലാണ് കരാത്തെ സ്വായത്തമാക്കിയത്.
കേരളത്തിൽ ഇത് വരെയായി ഇത്തരക്കാർക്കായി 22 വീടുകളുടെ സമർപ്പണം നടന്നു കഴിഞ്ഞു. ഇപ്പോൾ 15 ഓളം വീടുകളുടെ നിർമാണ പ്രവർത്തനം നടന്നു വരുന്നു. ജില്ലാ പഞ്ചായത്തംഗം എം.കെ റഫീഖ, മാധ്യമം അസിസ്റ്റന്റ് പി.ആർ.മാനേജർ റഹ്മാൻകുറ്റിക്കാട്ടൂർ, പാലിയേറ്റീവ് പുലാമന്തോൾ യൂനിറ്റ്സെക്രട്ടറി എം.അനിൽ ,എഞ്ചിനിയർ ഫൈസൽകുന്നക്കാവ്, പി.ഹാരിസ്, സേതു പാലൂർ, അബൂബക്കർ വളപുരം, ഷബീർ പാലൂർ ,കൃഷ്ണൻ ചെമ്മലശ്ശേരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.