അരുണിന് അക്ഷരവീട്; പദ്ധതിക്ക് തുടക്കമായി
text_fieldsകോഴിക്കോട്: രോഗത്തോട് പൊരുതുേമ്പാഴും ക്ലാസ് മുറികളെയും പഠന പ്രക്രിയകളെയും ആകർഷകമാക്കാൻ പ്രയത്നിക്കുന്ന കക്കോടി കാഞ്ഞിരോളി കെ.പി. അരുണിനുള്ള അക്ഷരവീട് പദ്ധതിക്ക് തുടക്കമായി.
കഠിനമായ തോതിൽ ആർത്രൈറ്റിസ് ബാധിച്ചിട്ടും രോഗമുറിക്കുള്ളിൽ ഒതുങ്ങിക്കൂടാതെ നൂറുകണക്കിന് വിദ്യാർഥികൾക്കും അധ്യാപകർക്കും സഹായകമാകുന്ന പഠനോപകരണങ്ങളും ചിത്രങ്ങളും മോഡലുകളും നിർമിച്ചുനൽകുന്ന അരുണിെൻറ പ്രതിഭക്കുള്ള ആദരവിെൻറയും അംഗീകാരത്തിെൻറയും അടയാളമായാണ് അക്ഷരവീട് സമർപ്പിക്കുന്നത്.
മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണിയും എൻ.എം.സി ഗ്രൂപ്പുമാണ് വീടു നിർമിച്ചു നൽകുന്നത്. േരാഗംമൂലം നാലാം ക്ലാസിൽ പഠനം മുടങ്ങിയെങ്കിലും തെൻറയും കുടുംബത്തിെൻറയും മനോബലം കൊണ്ടും ചേളന്നൂർ ബി.ആർ.സിയിലെ അധ്യാപകരുടെ സഹായം കൊണ്ടും പഠനം തുടർന്ന അരുൺ പ്ലസ്ടു പാസായി ബിരുദപഠനത്തിനുള്ള തയാറെടുപ്പിലാണിപ്പോൾ.
കലയെ കൂട്ടുപിടിച്ച് വേദനയെ അതിജീവിക്കുന്ന അരുണിെൻറ ചിത്രങ്ങളും ഒറിജിനലിനെ വെല്ലുന്ന വിവിധ വാഹനമോഡലുകളും പാഴ്വസ്തുക്കൾകൊണ്ടുള്ള കലാരൂപങ്ങളും ഏറെ ശ്രദ്ധപിടിച്ചുപറ്റി. സിനിമ നടന്മാരുൾപ്പെടെയുള്ള നിരവധി പ്രമുഖർ അരുണിനെ വീട്ടിലെത്തി പിന്തുണക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ബുധനാഴ്ച രാവിലെ നടന്ന അക്ഷരവീട് പദ്ധതിയുടെ കുറ്റിയടിക്കൽ കർമം കക്കോടി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ നിർവഹിച്ചു.
മാധ്യമം റസിഡൻറ് മാനേജർ ഇമ്രാൻ ഹുസൈൻ, എഴുത്തുകാരനും നാടക സംവിധായകനുമായ സുലൈമാൻ കക്കോടി, ബി.പി.ഒ പി.ടി. ഷാജി, മുൻ വാർഡ് അംഗം സുഷമ, ടി.കെ. ഹുസൈൻ, പി.കെ. ജമാൽ, ഡി. ഹരീഷ്കുമാർ, എം. ആലിക്കോയ, ബിക്സ് മാക്സ് ഡെവലപ്പേഴ്സ് മാനേജർ ഭദ്രാവതി, വി. സ്വാലിഹ്, മുജീബ് കക്കോടി, പി. ഷാജൽമാസ്റ്റർ, ബനിയാളിൽ അബൂബക്കർ, ശിവൻ, ടി. മമ്മദ്കോയ, മാധ്യമം പബ്ലിക് റിലേഷൻസ് മാനേജർ കെ.ടി. ഷൗക്കത്തലി, അസി. മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.