സ്വപ്നങ്ങൾക്ക് നിറച്ചാർത്തേകാൻ ജിനുവിന് അക്ഷരവീട്
text_fieldsമൂവാറ്റുപുഴ: ജിനു മരിയ മാനുവലിെൻറ മനസ് നിറയെ ഒറ്റ ലക്ഷ്യമാണ് . ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വെര നടക്കുന്ന 18ാമത് ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് വേണ്ടി രംഗത്തിറങ്ങുകയാണ് ആ ലക്ഷ്യം. പാലാ സ്റ്റേഡിയത്തിലെ പരിശീലനത്തിനിടയിൽ ഹൈജംപിൽ പുതിയ ഉയരങ്ങൾ താണ്ടി ലക്ഷ്യത്തോടടുക്കുേമ്പാഴും സ്വന്തമായൊരു വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുന്നതിെൻറ ചാരിതാർഥ്യത്തിലാണ് താരം.
ജംപിങ് പിറ്റിലെ ഇൗ സുവർണ താരത്തിെൻറ വീട് എന്ന മോഹം ‘അക്ഷരവീട്’ യാഥാർഥ്യമാക്കുകയാണ്. ‘മാധ്യമ’വും അഭിനേതാക്കളുെട സംഘടനയായ ‘അമ്മ’യും യു.എ.ഇ എക്സ്ചേഞ്ച്- എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ജിനുവിന് വീടൊരുക്കുന്നത്. മലയാളത്തിെല 51 അക്ഷരങ്ങളുടെ മധുരം പകരുന്ന അക്ഷരവീടുകളിൽ സംസ്ഥാനത്ത് 11ാമത്തെയും എറണാകുളം ജില്ലയിലെ ആദ്യത്തെയും വീടാണ് ‘ഒ’ എന്ന അക്ഷരത്തിൽ സമ്മാനിക്കുന്നത്. പ്രമുഖ ആർക്കിടെക്ട് ജി. ശങ്കറാണ് രൂപകൽപന.
ബോബി അലോഷ്യസിന് ശേഷം ഹൈജംപില്‍ 1.80 മീറ്ററിന് മുകളില്‍ ചാടുന്ന കേരളത്തിലെ ഏക വനിതകായിക താരവും 2017ൽ ചൈനയിലും തായ്പേയിലുമായി നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ ഇന്ത്യയില്‍നിന്ന് പങ്കെടുത്ത ഏക ഹൈജംപ് താരവും ജിനുവാണ്.
ഈരാറ്റുപേട്ടക്കടുത്ത് മൂന്നിലവ് പഞ്ചായത്തില്‍നിന്ന് 17 വര്‍ഷം മുമ്പ് പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനേത്തക്ക് ചേക്കേറിയ മാണി- ഡോളി ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമത്തേയാളായ ജിനു പുളിന്താനം ഗവ.യു.പി സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കായിക മേഖലയിലേക്ക് എത്തുന്നത്. എട്ടാം ക്ലാസിൽ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളിൽ ചേർന്നതോടെ മത്സരം ഹൈജംപിൽ മാത്രമായി. പ്ലസ് ടു പഠനം തൃശൂര്‍ സായി സ്പോര്‍ട്സ് സ്കൂളിലായത് നേട്ടങ്ങള്‍ക്ക് കരുത്തായി. എട്ടാം ക്ലാസില്‍ വെച്ച് ദേശീയ സ്കൂള്‍ മീറ്റില്‍ രണ്ടാംസ്ഥാനം നേടിയ ജിനുവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ദേശീയ ജൂനിയര്‍ അത്ലറ്റിക്സില് ഹൈജംപിൽ തുടര്‍ച്ചയായ അഞ്ചു വര്‍ഷവും ഒന്നാം സ്ഥാനം. 2016 സെപ്റ്റംബറില്‍ ലഖ്നോവില്‍ നടന്ന ദേശീയ ഓപണ്‍ അത്ലറ്റിക്സില്1.82 മീറ്റര്‍ ചാടി സ്വർണം കൊയ്ത ജിനു, ഈ വര്‍ഷം സെപ്റ്റംബറില്‍ ചെന്നൈയിലും നേട്ടം ആവര്‍ത്തിച്ചു. പാലാ അൽഫോൺസ കോളജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ജിനു 2017ലെ സീനിയർ സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1.83 മീറ്റർ മറികടന്ന് ഏറ്റവും മികച്ച ഉയരം കണ്ടെത്തി.
ജൂണിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 1.87 മീറ്റർ എന്ന ഏഷ്യൻ ഗെയിംസ് യോഗ്യത മാർക്ക് കൈവരിക്കുകയാണ് ലക്ഷ്യം. പരിശീലകൻ അനൂപ് േജാസഫിനും മാതാപിതാക്കൾക്കും ഒപ്പം സഹോദരങ്ങളായ ജിത്തുവും ജിതിനും ജിനു മരിയക്ക് പൂർണ പിന്തുണയുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.