Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഫ്​ഷാൻ ഇനി...

അഫ്​ഷാൻ ഇനി അക്ഷരവീടിൻെറ തണലിൽ; സ്​നേഹസംഗമമായി സമർപ്പണ ചടങ്ങ്​

text_fields
bookmark_border
അഫ്​ഷാൻ ഇനി അക്ഷരവീടിൻെറ തണലിൽ; സ്​നേഹസംഗമമായി സമർപ്പണ ചടങ്ങ്​
cancel
camera_alt

ചാ​ല ത​ന്ന​ട​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ അ​ക്ഷ​ര​വീ​ട്​ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി മു​ഹ​മ്മ​ദ്​ അ​ഫ്​​ഷാ​​ന്​ കൈ​മാ​റി​യ​പ്പോ​ൾ. പ​ഞ്ചാ​യ​ത്തം​ഗം ഫാ​ത്തി​മ ഫാ​റൂ​ഖ്, സി.​എ​ച്ച്.​എം സ്​​കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ രാ​ജേ​ന്ദ്ര​ൻ, മാ​ധ്യ​മം ജി​ല്ല ര​ക്ഷാ​ധി​കാ​രി സാ​ജി​ദ്​ ന​ദ്​​വി, മാ​ധ്യ​മം സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ സാ​ലി​ഹ്, സി​നി​മ​താ​രം അ​ഞ്​​ജു അ​ര​വി​ന്ദ്, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ, ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തം​ഗം ഇ.​കെ. സു​രേ​ശ​ൻ, സി.​എ​ച്ച്.​എം സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി. ​സു​ഹൈ​ൽ, യൂ​സു​ഫ്​ മാ​സ്​​റ്റ​ർ എ​ന്നി​വ​ർ വേ​ദി​യി​ൽ

ക​ണ്ണൂ​ർ: ​റെ​ക്കോ​ഡു​ക​ളി​ലേ​ക്ക്​ ന​ട​ന്നു​ക​യ​റു​ന്ന മു​ഹ​മ്മ​ദ്​ അ​ഫ്​​ഷാ​​െൻറ സ്വ​ന്തം വീ​ടെ​ന്ന സ്വ​പ്​​ന​ത്തി​ന്​ സാ​ഫ​ല്യം. ചാ​ല ത​ന്ന​ട​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ, മ​ല​യാ​ള അ​ക്ഷ​രം 'ഝ' ​എ​ന്ന്​ നാ​മ​ക​ര​ണം ചെ​യ്​​ത വീ​ട്​ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി മു​ഹ​മ്മ​ദ്​ അ​ഫ്​​ഷാ​​ന്​ കൈ​മാ​റി. മ​റ്റു​പ​ല​രും വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും അ​ക്ഷ​ര​വീ​ട്​ അ​തി​ൽ​നി​െ​ന്ന​ല്ലാം വ്യ​ത്യ​സ്​​ത​മാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​യാ​ള​ത്തി​ലെ 51 അ​ക്ഷ​ര​ങ്ങ​ളു​ടെ പേ​രി​ൽ ക​ലാ​സാം​സ്​​കാ​രി​ക രം​ഗ​ത്ത്​ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ 51 വീ​ട്​ ന​ൽ​കു​ന്ന​തി​ലൂ​ടെ ന​മ്മു​ടെ ഭാ​ഷ​യും ആ​ദ​രി​ക്ക​പ്പെ​ടു​ക​യാ​ണ്. പ​ഠ​ന​കാ​ല​ത്ത്​ അ​ത്​​ല​റ്റി​ക്​​സി​ൽ മ​ത്സ​രി​ച്ചി​ട്ടു​ള്ള​യാ​​ളെ​ന്ന നി​ല​ക്ക്​ അ​ത്​​ല​റ്റാ​യ അ​ഫ്​​ഷാ​െൻറ വീ​ട്​ സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ൽ വ്യ​ക്തി​പ​ര​മാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ന്ത്രി ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു.

ഒ​രു കൂ​ട്ടാ​യ്​​മ ഉ​ണ്ടാ​യി​ക്ക​ഴി​ഞ്ഞാ​ൽ ഏ​തു പ​ദ്ധ​തി​യും ന​മു​ക്ക്​ വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​തി​​െൻറ അ​നു​ഭ​വ​സാ​ക്ഷ്യ​മാ​ണ്​ കോ​വി​ഡ്​ കാ​ല​ത്ത്​ പൂ​ർ​ത്തി​യാ​ക്കി​യ അ​ക്ഷ​ര​വീ​ടെ​ന്ന്​ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ പ​റ​ഞ്ഞു. വേ​ദ​നി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ലൂ​ടെ മ​നു​ഷ്യ​മൂ​ല്യ​ങ്ങ​ളു​ടെ ഉ​ന്ന​ത​വും ഉ​ദാ​ത്ത​വു​മാ​യ ധാ​ര​യാ​ണ്​ ഈ ​പ​ദ്ധ​തി​​യി​ൽ കാ​ണു​ന്ന​ത്. നാ​ടി​ന്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ഒ​ന്നാ​ണി​തെ​ന്നും എം.​എ​ൽ.​എ തു​ട​ർ​ന്നു. അ​ക്ഷ​ര​വീ​ട്​ സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ൽ നി​ൽ​ക്കു​േ​മ്പാ​ൾ 'അ​മ്മ'​യു​ടെ പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന്​ സി​നി​മ​താ​രം അ​ഞ്​​ജു അ​ര​വി​ന്ദ്​ പ​റ​ഞ്ഞു.​ അ​ഫ്​​ഷാ​ൻ വാ​രി​ക്കൂ​ട്ടി​യ മെ​ഡ​ലു​ക​ൾ സൂ​ക്ഷി​ക്കാ​ൻ മ​നോ​ഹ​ര​മാ​യ വീ​ട്​ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്നു. കാ​യി​ക​രം​ഗ​ത്ത്​ വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ അ​ഫ്​​ഷാ​ന്​ അ​ക്ഷ​ര​വീ​ടി​െൻറ ത​ണ​ൽ ക​രു​ത്താ​ക​​​ട്ടെ​യെ​ന്നും അ​വ​ർ തു​ട​ർ​ന്നു.



ച​ട​ങ്ങി​ൽ മാ​ധ്യ​മം സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ സാ​ലി​ഹ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ മെം​ബ​ർ ഇ.​കെ. സു​രേ​ശ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഫാ​ത്തി​മ ഫാ​റൂ​ഖ്, മാ​ധ്യ​മം ജി​ല്ല ര​ക്ഷാ​ധി​കാ​രി സാ​ജി​ദ്​ ന​ദ്​​വി, സി.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി. ​സു​ഹൈ​ൽ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ രാ​ജേ​ന്ദ്ര​ൻ, യൂ​സു​ഫ്​ മാ​സ്​​റ്റ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ്​ അ​ഫ്​​ഷാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ ഇ​മ്രാ​ൻ ഹു​സൈ​ൻ സ്വാ​ഗ​ത​വും ബ്യൂ​റോ ചീ​ഫ്​ എ.​കെ. ഹാ​രി​സ്​ ന​ന്ദി​യും പ​റ​ഞ്ഞു.

മു​ഹ​മ്മ​ദ്​ അ​ഫ്​​ഷാ​നു​ള്ള​ നി​ക്​​ഷാ​ൻ ഇ​ല​ക്​​ട്രോ​ണി​​ക്​​സി​െൻറ പ്ര​ത്യേ​ക ഉ​പ​ഹാ​രം അ​ഞ്​​ജു അ​ര​വി​ന്ദ്​ ​ൈക​മാ​റി. കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പ്ര​കാ​രം ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട പ്രൗ​ഢ സ​ദ​സ്സ്​ സാ​ക്ഷി​യാ​യി. മാ​ധ്യ​മ​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ 'അ​മ്മ'​യും ധ​ന​വി​നി​മ​യ രം​ഗ​ത്തെ ആ​ഗോ​ള സ്ഥാ​പ​ന​മാ​യ യൂ​നി​മ​ണി​യും ആ​രോ​ഗ്യ രം​ഗ​ത്തെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബ്രാ​ൻ​ഡാ​യ എ​ൻ.​എം.​സി ഗ്രൂ​പ്പും സം​യു​ക്ത​മാ​യാ​ണ്​ അ​ക്ഷ​ര​വീ​ടൊ​രു​ക്കി​യ​ത്.

പ്ര​ശം​സ​നീ​യം -മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: മ​ല​യാ​ള​ത്തി​െൻറ പേ​രും പെ​രു​മ​യും ഉ​യ​ർ​ത്തി​യ​വ​ർ​ക്ക്​ ആ​ദ​ര​മാ​യി സ​മ​ർ​പ്പി​ക്കു​ന്ന അ​ക്ഷ​ര​വീ​ട്​ പ​ദ്ധ​തി പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ധ്യ​മം ദി​ന​പ​ത്രം, അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന 'അ​മ്മ', യൂ​നി​മ​ണി, എ​ൻ.​എം.​സി ഗ്രൂ​പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ​ദ്ധ​തി​യി​ലെ 31ാമ​ത്തെ വീ​ട്​ ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ലെ ​ത​ന്ന​ട​യി​ൽ കാ​യി​ക​താ​രം മു​ഹ​മ്മ​ദ്​ അ​ഫ്​​ഷാ​ന്​ സ​മ്മാ​നി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷി​ക്കു​ന്നു. അ​ക്ഷ​ര​വീ​ടി​െൻറ സം​ഘാ​ട​ക​ർ​ക്കും എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aksharaveedu
News Summary - aksharaveedu kannur
Next Story