തീരാവ്യഥയെ നൃത്തതാളമാക്കിയ കൊച്ചുകലാകാരിക്ക് ‘മാധ്യമ’ത്തിെൻറ അക്ഷരവീട്
text_fieldsപന്തളം: വേദനകൾ മറന്ന് വേദികളിൽ നിറഞ്ഞാടുന്ന സുനുവിന് ആദരമായി അക്ഷരവീട്. മലയാ ളത്തിെൻറ 51 അക്ഷരങ്ങൾ ചേർത്തുനിർത്തി ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ യും ധനവിനിമയരംഗത്തെ ആഗോളസ്ഥാപനമായ യൂനിമണിയും ആരോഗ്യരംഗത്തെ ഇൻറർനാഷന ൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിനു സമർപ്പിക്കുന്ന അക്ഷരവീട് പദ് ധതിയിലെ 27ാമത് വീടാണ് സുനു സാബുവിനു നൽകുന്നത്. വാസ്തു ശിൽപി ജി. ശങ്കറിെൻറ രൂപകൽപനയിൽ 2017 ഏപ്രിൽ 15ന് തുടക്കം കുറിച്ച അക്ഷരവീട് പദ്ധതി കലാ, കായിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ മലയാളത്തിെൻറ പേരും പെരുമയും ഉയർത്തുകയും എന്നാൽ, ജീവിതവഴികളിൽ മുന്നേറാൻ കഴിയാതെ പോകുകയും ചെയ്ത പ്രതിഭകൾക്കുള്ള ആദരവാണ്. എട്ട് വീടുകൾ ഇതിനകം സമർപ്പിച്ചു. വ്യത്യസ്ത മേഖലകളിലെ ഇരുപതോളം പ്രതിഭകൾക്കുള്ള അക്ഷരവീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
ജീവൻ നിലനിർത്താൻ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഇൻസുലിൻ പമ്പുമായാണ് വേദികളിൽ ഈ കുട്ടി നൃത്തച്ചുവടുകൾ വെക്കുന്നത്. കഴിഞ്ഞ വർങ്ങളിൽ പന്തളം വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിലും കഥരചനയിലും ഒന്നാം സ്ഥാനം നേടിയ സുനു സംസ്കൃതം പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും ജില്ല സ്കൂൾ കലോത്സവത്തിൽ എ േഗ്രഡും നേടിയിരുന്നു.
പന്തളം കുരമ്പാലയിൽ 10 സെൻറ് സ്ഥലത്തു ടാർപോളിൻകൊണ്ട് നിർമിച്ച സ്നേഹഭവൻ എന്ന കൊച്ചുകുടിലിലാണ് സുനുവിെൻറ താമസം. ൈഡ്രവറായ സാബു ജോർജിെൻറയും തയ്യൽ ജോലി ചെയ്യുന്ന അനുവിെൻറയും രണ്ടാമത്തെ മകളാണ്. സഹോദരി ആര്യ സാബു ബി.ബി.എ രണ്ടാം വർഷം പഠിക്കുന്നു. പന്തളം എൻ.എസ്.എസ് സ്കൂളിൽ ഇനി ഒമ്പതാം ക്ലാസുകാരിയാണ് സുനു.
സാധാരണ കുട്ടികളെപ്പോലെ ഓടിക്കളിച്ചു നടന്ന സുനുവിന് ആറാം ക്ലാസിൽ പഠിക്കുേമ്പാഴാണ് പനി വരുന്നത്. ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന പാൻക്രിയാസ് ഗ്രന്ഥി പ്രവർത്തനരഹിതമായി. ഇേപ്പാൾ ഇൻസുലിൻ നിറക്കുന്ന പമ്പ് ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിച്ച് 24 മണിക്കൂറും ശരീരത്തിന് ആവശ്യമായ ഇൻസുലിൻ നൽകിക്കൊണ്ടിരിക്കും.
13,000 രൂപയാണ് മരുന്നിന് ഒരു മാസം ചെലവ്. തയ്യൽ ജോലിയിൽനിന്ന് അനുവിനോ ൈഡ്രവറായ സാബുവിനോ മകളുടെ ചികിത്സാ ചെലവ് കണ്ടെത്താൻ സാധിക്കില്ല. നിരവധി സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ചികിത്സ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.