'അക്ഷരവീടി'െൻറ സ്നേഹപ്രഭയിൽ ഉമ്മുകുൽസു
text_fieldsപാലക്കാട്: പരിമിതികളെ അതിജീവിച്ച് കാൽവിരലുകളാൽ വർണവിസ്മയം തീർക്കുന്ന കലാകാരി ഉമ്മുകുൽസുവിന് സ്നേഹാദരമായി 'അക്ഷരവീട്' സമർപ്പണം. മലയാളത്തിെൻറ മധുരമുള്ള അക്ഷരങ്ങൾ ചേർത്തുനിർത്തി 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണി-എൻ.എം.സി ഗ്രൂപ്പും സംയുക്തമായാണ് വീട് നിർമിച്ചത്.
കോവിഡ് പ്രോേട്ടാകോൾ പാലിച്ച് പാലക്കാട് കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലൻ അക്ഷരവീട് സമർപ്പണം നിർവഹിച്ചു. അക്ഷരമാലയിലെ 'ഗ' അക്ഷരം നാമകരണം ചെയ്ത വീടിെൻറ ഫലകം മന്ത്രി ബാലൻ ഉമ്മുകുൽസുവിന് നൽകി. അതുല്യ പ്രതിഭകൾക്കുള്ള സ്നേഹാദരവും കൈത്താങ്ങുമാണ് അക്ഷരവീടുകളെന്ന് അദ്ദേഹം പറഞ്ഞു. മാതൃക പദ്ധതിയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നു. മനസ്സിെൻറ കരുത്തുകൊണ്ട് വൈകല്യങ്ങളെ ചെറുത്തുതോൽപ്പിച്ച് മുന്നേറുന്ന ഉമ്മുകുൽസുവിന് സർക്കാരിെൻറ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രിക്കും ജില്ല കലക്ടർ ഡി. ബാലമുരളിക്കും ഉമ്മുകുൽസു താൻ വരച്ച ചിത്രങ്ങൾ സമ്മാനിച്ചു. കലക്ടർ ഉമ്മുകുൽസുവിനെ പൊന്നാട അണിയിച്ചു.
ജന്മന ഇരുകൈകളുമില്ലെങ്കിലും കാൽവിരലുകളാൽ മനോഹര ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ കലാകാരിയാണ് പുതുക്കോട് അപ്പക്കാട് സ്വദേശിനി ഉമ്മുകുൽസു. പരേതനായ മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഏഴ് മക്കളിൽ ഇളയവൾ. കാൽവിരലിൽ ബ്രഷ് പിടിച്ച് കാൻവാസിൽ മനോഹര ചിത്രങ്ങൾ വരക്കുകയും പരിസ്ഥിതിക്കിണങ്ങുന്ന പേപ്പർ പേനകൾ (വിത്ത് പേന) നിർമിക്കുകയും ചെയ്യും. പിതാവിെൻറ കുടുംബസ്വത്തായി ലഭിച്ച അപ്പക്കാെട്ട രണ്ടര സെൻറിലാണ് 32കാരിയായ ഉമ്മുകുൽസുവിന് വീട് പണിതത്. ഹാബിറ്റാറ്റ് ചീഫ് ആർകിടെക്റ്റ് ജി. ശങ്കറാണ് രൂപകൽപന ചെയ്തത്.
പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എ. ഇസ്മയിലിെൻറ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ 'മാധ്യമം' മലപ്പുറം ചീഫ് റീജനൽ മാനേജർ വി.സി. മുഹമ്മദ് സലീം, ഡസ്ക് ഇൻ ചാർജ് ബി.എസ്. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. വീട് നിർമാണത്തിന് നേതൃത്വം നൽകിയ ഹാബിറ്റാറ്റ് എൻജിനിയർ ശ്രീജിത്ത് പ്രസാദ്, 'മാധ്യമം' ഏരിയ ഫീൽഡ് കോഒാഡിനേറ്റർ ടി.എസ്. കോസ് മുഹമ്മദ് എന്നിവർക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡൻറ് പി.എ. ഇസ്മയിൽ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.