ശിൽപി സന്തോഷ് തോട്ടപ്പള്ളിക്ക് ‘ഛ’ വീട്
text_fieldsആലപ്പുഴ: പണെത്തക്കാൾ കലയെ സ്നേഹിക്കുന്ന ആലപ്പുഴയുടെ പ്രിയപ്പെട്ട ശിൽപി സന്തോ ഷ് തോട്ടപ്പള്ളി എന്ന എൻ. സന്തോഷ്കുമാറിന് അക്ഷരവീട് പദ്ധതിയിലെ 22ാം വീടായ ‘ഛ’ ലഭിക്ക ും. ‘മാധ്യമ’വും അഭിനേതാക്കളുടെ സംഘടനായ അമ്മയും ധനവിനിമയരംഗത്തെ ആഗോള സ്ഥാപനമാ യ യൂണിമണിയും ആരോഗ്യമേഖലയിലെ രാജ്യാന്തര നാമമായ എൻ.എം.സി ഗ്രൂപ്പും ചേർന്നാണ് പദ് ധതി നടപ്പാക്കുന്നത്. താൻ കൊത്തിയ മനോഹരചിത്രങ്ങളാൽ ആലേഖനം ചെയ്യപ്പെട്ട ദേവാലയങ്ങളുെടയും വൻ വാസസ്ഥലങ്ങളുെടയും കമനീയ കവാടങ്ങൾ കാഴ്ചക്കാരിൽ ആനന്ദം വിതറുേമ്പാഴും സാമ്പത്തിക പരാധീനതകളാൽ കൊച്ചുകുടിലിന് അടച്ചുറപ്പുള്ള വാതിൽ നിർമിക്കാൻപോലുമാകാതെ കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ സായുജ്യം കണ്ടെത്തുകയായിരുന്നു സന്തോഷ്.
സിമൻറിലും തടിയിലും വെങ്കലത്തിലുമൊക്കെയായി രൂപകൽപന ചെയ്ത പ്രമുഖരുടെ ശിൽപങ്ങൾ ആഘോഷപൂർവം അനാച്ഛാദനം ചെയ്യപ്പെടുേമ്പാഴും ലഭിക്കുന്ന തുച്ഛ പ്രതിഫലംകൊണ്ട് രോഗിയായ മാതാവിെനയും സഹോദരെനയും സംരക്ഷിക്കേണ്ട ബാധ്യത സന്തോഷിനെ വലിയ കടക്കാരനായി മാറ്റുകയായിരുന്നു. ജീവൻതുടിക്കുന്ന ശിൽപങ്ങൾ കൊത്തിയെടുക്കുന്ന ശിൽപിയായി 22 കൊല്ലമായി പ്രവർത്തിക്കുന്ന സന്തോഷിനെ സംബന്ധിച്ചിടത്തോളം കല മാത്രമാണ് ജീവിതം. സർ സി.പിയുടെ മൂക്ക് വെട്ടിയ കെ.സി.എസ്. മണിയുെടയും ബേബി ജോണിെൻറയും ശിൽപങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
അക്കാദമികമായി ശിൽപകല പഠിച്ചിട്ടില്ലെങ്കിലും ശരീരഘടന ശാസ്ത്രത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് വ്യക്തമാക്കുന്നതാണ് സന്തോഷിെൻറ സൃഷ്ടികളോരോന്നും. തോമസ് ശ്ലീഹയുെടയും പരുമല തിരുമേനി, പാമ്പാടി തിരുമേനി, വട്ടശ്ശേരി തിരുമേനി എന്നിവരുെടയും രൂപങ്ങൾ ഇതിെൻറ തെളിവുകളാണ്. തടിയിൽ തീർത്ത ചിരിക്കുന്ന മദർ തെരേസയുടെ രൂപം ആെരയും ആകർഷിക്കും. അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് എൻ.എസ്.എസിന് വേണ്ടി പ്ലാവിൽ കൊത്തിയെടുത്ത ഗണപതി വിഗ്രഹവും അത്തരത്തിൽ ഒന്നാണ്. യേശുവിെൻറയും നാരായണഗുരുവിെൻറയും അസംഖ്യം രൂപങ്ങൾ തീർത്തിട്ടുണ്ട്. അമ്പലപ്പുഴ കുഞ്ചൻ സ്മാരകത്തിലെ ഒാട്ടൻ, പറയൻ, ശീതങ്കൻ തുള്ളലുകളുടെ രൂപങ്ങൾ കാലമെത്ര കഴിഞ്ഞാലും സന്തോഷ് കുമാറിെൻറ കൈയൊപ്പ് ചാർത്തിയവയായി കാണികളെ ആകർഷിക്കും.ബംഗളൂരു ലാൽബാഗിലെ ബാൻഡ് സ്റ്റാൻഡിലെ കൂടാരത്തിലെ കൊത്തുപണികളിൽ ഇൗ 39കാരെൻറ കരവിരുതുമുണ്ട്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ സുഹൃത്ത് തേവർ മോഹനെൻറ തേനിയിലെ വസതിയിലെ തേക്കിൽ തീർത്ത സിംഹത്തല മുതൽ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ തേരും കുതിരയിലെ ദാരുശിൽപ ചാതുരിയും സന്തോഷിെൻറ ഭാവനയിൽ വിരിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിവസ്ത്രനായ രോഗിയുടെ വാർത്തചിത്രവും സന്തോഷ് മരത്തിൽ പകർത്തി. തോട്ടപ്പള്ളി കന്നിമേൽ തെക്കേതിൽ പരേതരായ നാണപ്പൻ ആചാരിയുെടയും പുഷ്പവേണിയുെടയും മകനാണ് സന്തോഷ് കുമാർ. ഭാര്യ: അമ്പിളി. മക്കൾ: സഞ്ജന, തേജസ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.