Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്ഷയകേന്ദ്രങ്ങൾ നാളെ...

അക്ഷയകേന്ദ്രങ്ങൾ നാളെ അടച്ചിടും

text_fields
bookmark_border
akshaya center
cancel

മ​ല​പ്പു​റം: സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യി​ലും അ​നാ​വ​ശ്യ ഇ​ട​പെ​ട​ലി​ലും പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളും ബു​ധ​നാ​ഴ്ച പ​ണി​മു​ട​ക്കു​മെ​ന്ന് സ്റ്റേ​റ്റ് ഐ.​ടി എം​​​േ​പ്ലാ​യീ​സ് യൂ​നി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. അ​ബ്ദു​ൽ നാ​സ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​രു​ടെ സേ​വ​ന​കേ​ന്ദ്ര​മാ​യ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ പൊ​തു​വെ പ്ര​തി​സ​ന്ധി​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​വു​ന്ന​ത്. അ​തി​നി​ടെ അ​നാ​വ​ശ്യ​മാ​യി വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ അ​ഴി​മ​തി​കേ​ന്ദ്ര​ങ്ങ​ളാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ക​യാ​ണ്. ഏ​തെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ൽ സേ​വ​ന​ത്തി​ന് അ​മി​ത​ഫീ​സ് ഇ​ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു​പ​ക​രം അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ഴു​ക്കെ വി​ജി​ല​ൻ​സ് ക​യ​റി​യി​റ​ങ്ങി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

അ​നാ​വ​ശ്യ പ​രി​ശോ​ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക, വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് നി​ശ്ച​യി​ച്ച സേ​വ​ന നി​ര​ക്ക് പ​രി​ഷ്ക​രി​ക്കു​ക, അ​ക്ഷ​യ സം​രം​ഭ​ക പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഫോ​റം ഓ​ഫ് അ​ക്ഷ​യ സെ​ന്റ​ർ എ​ന്റ​ർ​പ്ര​ണേ​ഴ്സ് ജി​ല്ല പ്ര​സി​ഡ​ന്റ് മ​ഹ​ർ​ഷ ക​ള​രി​ക്ക​ൽ, സ്റ്റേ​റ്റ് ഐ.​ടി എം​പ്ലാ​യീ​സ് യൂ​നി​യ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് പ​ട്ടാ​ക്ക​ൽ, സ​ജ്ന ആ​ലു​ക്ക​ൽ, കെ.​പി. ഷി​ഹാ​ബ് പ​ടി​ഞ്ഞാ​റ്റു​മു​റി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akshaya CenterKerala News
News Summary - Akshaya centers will be closed on Wednesday
Next Story