സവിതക്ക് സ്നേഹക്കൂട്ടായ്മയുടെ ‘അക്ഷരവീട്’
text_fieldsചെങ്കൽ (തിരുവനന്തപുരം): നാട്ടുമണ്ണിെൻറ നനവും നാടൻ മൊഴിക്കൂട്ടിെൻറ നിറവും നെഞ്ചേ റ്റിയ ചെങ്കൽ ഗ്രാമത്തിൽ ദേശീയ കായികതാരം വി.ആർ. സവിതക്ക് സ്നേഹക്കൂട്ടായ്മയുടെ അക്ഷ രവീട്. വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന സ്നേഹനിർഭരമായ സമർപ്പണച്ചടങ്ങ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
അക്ഷരവീട് മാനവികതയുടെ പുതിയ വെളിച്ചമാണെന്നും അതു നന്മയിലേക്കും ശരിയിലേക്കുമുള്ള കാലത്തിെൻറ മാറ്റമാണെന്നും മന്ത്രി പഞ്ഞു. വീടില്ലാത്തവർക്ക് അഭയമായി വീട് കിട്ടുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്. നാം ആർജിച്ച മൂല്യങ്ങൾ മാറ്റി മറിക്കുകയാണ്. രാജ്യത്തിെൻറ അന്തർധാര നന്മയുടേതാണ്. അതു കാത്തുസൂക്ഷിക്കാൻ കഴിയണം. ഇത്തരം സംരംഭങ്ങൾ അതിെൻറ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. അക്ഷരവീടിെൻറ ‘ഉ’ എന്ന അക്ഷരം ആലേഖനം ചെയ്ത ഫലകം മജീഷ്യൻ ഗോപിനാഥ് മുതുകാട് സവിതക്ക് കൈമാറി. ‘മാധ്യമം’ ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) കളത്തിൽ ഫാറൂഖ് അധ്യക്ഷതവഹിച്ചു.
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. സലൂജ, വൈസ് പ്രസിഡൻറ് ആര്യ ദേവൻ, വാർഡ് അംഗം അജിത, യൂനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് അഡ്മിനിസ്ട്രേഷൻ മാനേജർ സുഗത, സ്വാഗതസംഘം ചെയർമാൻ എം.ആർ. സൈമൺ, വ്ലാത്താങ്കര അവർ ലേഡി ഓഫ് അസംപ്ഷൻ ഫൊറേൻ ചർച്ച് വികാരി ഫാ. എസ്.എം. അനിൽകുമാർ, ശ്രീശിവപാർവതീ ക്ഷേത്രം മഠാധിപതി മഹേശ്വരാനന്ദ സരസ്വതി, ശാന്തി സമിതി കൺവീനർ എച്ച്. ഷഹീർ മൗലവി, വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂൾ മാനേജർ എം. മോഹൻലാൽ, ഹൈസ്കൂൾ പ്രഥമാധ്യാപിക ഗീത രാജേന്ദ്രൻ, പി.ടി.എ പ്രസിഡൻറ് എസ്. ഷാജി, മാധ്യമം എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ വയലാർ േഗാപകുമാർ, ‘മാധ്യമം’ തിരുവനന്തപുരം റീജനൽ മാനേജർ വി.എസ്. സലീം എന്നിവർ സംബന്ധിച്ചു.
വി.ആർ. സവിത മറുപടി പ്രഭാഷണം നടത്തി. സമർപ്പണ വേദിയിൽ മജീഷ്യൻ രാജമൂർത്തിയുടെ മാജിക്കൽ ഈവും അരങ്ങേറി. മലയാളത്തിലെ 51 അക്ഷരങ്ങൾ ചേർത്തുനിർത്തി ‘മാധ്യമം’ ദിനപത്രവും താരസംഘടനയായ ‘അമ്മ’യും ‘യൂനിമണി- എൻ.എം.സി ഗ്രൂപ്പും’ സംയുക്തമായാണ് അക്ഷരവീടിെൻറ നിർമാണവും സമർപ്പണവും നടത്തിയത്. ആർക്കിടെക്റ്റ് ജി. ശങ്കറാണ് വീടുകളുടെ രൂപകൽപന നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.