അൽ അമീന് നൂറു വയസ്സ്; ആഘോഷത്തിന് ഇന്ന് തുടക്കം
text_fieldsമലപ്പുറം: ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കോഴിക്കോട് ആസ്ഥാനമായി 1924ൽ ആരംഭിച്ച ‘അൽ അമീൻ’ പത്രത്തിന്റെ ശതാബ്ധിയാഘോഷത്തിന് ഇന്ന് മലപ്പുറത്ത് തുടക്കമാവും.
1937ലെ ആദ്യ പ്രവിശ്യ തെരഞ്ഞെടുപ്പിൽ മദിരാശി പ്രവിശ്യയിലേക്ക് അബ്ദുറഹ്മാൻ സാഹിബ് മത്സരിച്ച മണ്ണ് കൂടിയാണ് മലപ്പുറം. മുസ്ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെ ശബ്ദിച്ച പത്രം കൂടിയായിരുന്നതിനാൽ അൽ അമീന് സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിർപ്പും നേരിടേണ്ടിവന്നു.
കോൺഗ്രസിലെ വലതുപക്ഷ നേതൃത്വത്തെ ശക്തമായി വിമർശിച്ച പത്രം ഇടതുപക്ഷ നേതാക്കളുടെ ലേഖനങ്ങളും തൊഴിലാളി -കർഷക -അധ്യാപക സംഘടന വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്താനും ദേശീയവികാരം ശക്തിപ്പെടുത്താനും അൽ അമീന് സാധിച്ചു.
പലതവണ ബ്രിട്ടീഷ് സർക്കാർ പത്രം കണ്ടുകെട്ടി. കോൺഗ്രസ് നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10ന് മലപ്പുറം വ്യാപാരഭവനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സെമിനാർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.