Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ൽ അ​മീ​ൻ ന്യൂ​സ്...

അ​ൽ അ​മീ​ൻ ന്യൂ​സ് പോ​ർ​ട്ട​ലാ​വു​ന്നു; പത്രത്തിന് നൂറ് ‌വയസ്സ്‌

text_fields
bookmark_border
അ​ൽ അ​മീ​ൻ ന്യൂ​സ് പോ​ർ​ട്ട​ലാ​വു​ന്നു; പത്രത്തിന് നൂറ് ‌വയസ്സ്‌
cancel

കോ​ഴി​ക്കോ​ട്: സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​ർ​ന്ന വീ​ര​നാ​യ​ക​ൻ മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ സാ​ഹി​ബി​ന്റെ അ​ൽ അ​മീ​ൻ പ​ത്രം ന്യൂ​സ് പോ​ർ​ട്ട​ലാ​യി തി​രി​ച്ചു​വ​രു​ന്നു. പി​റ​വി​കൊ​ണ്ട് നൂ​റു​വ​ർ​ഷം തി​ക​യു​ന്ന വേ​ള​യി​ലാ​ണ് അ​ൽ അ​മീ​ൻ പു​തി​യ രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന്യൂ​സ് പോ​ർ​ട്ട​ൽ ഒ​രു​ങ്ങു​ന്ന​ത്. അ​ബ്ദു​റ​ഹ്മാ​ൻ സാ​ഹി​ബി​ന്റെ ച​ര​മ​ദി​ന​മാ​യ ന​വം​ബ​ർ 23ന് alameennews.in ​ഡൊ​മൈ​നി​ൽ ഓ​ൺ​ലൈ​ൻ എ​ഡി​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​ദ്യ​ഘ​ട്ടം എ​ന്ന​നി​ല​യി​ൽ ഓ​ൺ​ലൈ​ൻ എ​ഡി​ഷ​നും പി​ന്നീ​ട് യൂ​ട്യൂ​ബ് ചാ​ന​ലും പ​ത്ര​വു​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എ​ഡി​റ്റ​ർ വീ​ക്ഷ​ണം മു​ഹ​മ്മ​ദ്, സി.​ഇ.​ഒ പി. ​അ​ബ്ദു​ൽ ബാ​യി​സ്, കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ ചെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ മു​ല്ല​ശ്ശേ​രി ശി​വ​രാ​മ​ൻ നാ​യ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Ameen
News Summary - al ameen news portal to be launched soon
Next Story