സി.പി.എം നിലപാടിൽ പ്രതിഷേധം, അലൻെറ പിതാവ് ഷുഹൈബ് ആർ.എം.പി സ്ഥാനാർഥിയാകും
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യത്തിലുള്ള അലൻ ഷുഹൈബിെൻറ പിതാവ് ഷുഹൈബ് തെരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങുന്നു. കേസിൽ സി.പി.എമ്മിെൻറയും സംസ്ഥാന സർക്കാറിെൻറയും നയങ്ങളിൽ പ്രതിഷേധിച്ചാണ് ആർ.എം.പി.ഐ സ്ഥാനാർഥിയായി ഷുഹൈബ് മത്സരിക്കുന്നത്. മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ ഷുഹൈബ്, കോഴിക്കോട് കോർപറേഷെൻറ ഹൃദയഭാഗമായ വലിയങ്ങാടി വാർഡിലാണ് മത്സരരംഗത്തിറങ്ങുന്നത്. യു.ഡി.എഫിെൻറ പിന്തുണയും ഉറപ്പിച്ചിട്ടുണ്ട്.
ഇടതുപക്ഷത്തിെൻറ ജീർണതക്കെതിരായ പ്രതിഷേധമായാണ് സ്ഥാനാർഥിയാകുന്നതെന്ന് ഷുഹൈബ് പറഞ്ഞു. അലനും ത്വാഹയുമടക്കമുള്ള നിരവധി പേരാണ് പൊലീസിെൻറ വേട്ടക്കിരയായത്. പത്തു വർഷമായി സി.പി.എമ്മുമായി അകന്നുനിൽക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലായിരുന്ന എൽ.ജെ.ഡിയുടെ ജയശ്രീ കീർത്തിയാണ് വലിയങ്ങാടിയിൽ ജയിച്ചത്. 517 വോട്ടിന് സി.പി.ഐ സ്ഥാനാർഥിയെ തോൽപിക്കുകയായിരുന്നു. കുറ്റിച്ചിറയിലെ തങ്ങൾസ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായി ഷുഹൈബ് പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സബിതയുടെ കുടുംബവും അറിയപ്പെടുന്ന സി.പി.എം പ്രവർത്തകരാണ്.
എൽ.ജെ.ഡിയുടെ അഡ്വ. തോമസ് മാത്യുവാണ് വലിയങ്ങാടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി. എൽ.ജെ.ഡി മുന്നണി മാറിയതിനാൽ ഒഴിഞ്ഞ സീറ്റിൽ കോൺഗ്രസും മുസ്ലിം ലീഗും അവകാശവാദമുന്നയിച്ചിരുന്നു. ഷുഹൈബ് സ്ഥാനാർഥിയായതോടെ യു.ഡി.എഫിന് സ്ഥാനാർഥിയുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.