അലനും താഹയും പുറത്തിറങ്ങുന്നത് പത്തുമാസത്തെ ജയിൽവാസത്തിനുശേഷം
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലനും താഹയും ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് പത്തുമാസത്തെ ജയിൽവാസത്തിനുശേഷം. 2019 നവംബർ ഒന്നിന് രാത്രി പെരുമണ്ണ പാറമ്മൽ അങ്ങാടിക്കടുത്തുനിന്നാണ് വിദ്യാർഥികളായ ഒളവണ്ണ മൂർക്കനാട് താഹ ഫസൽ, തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ശുഹൈബ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തത്.
ഇവരിൽനിന്ന് മാവോവാദി അനുകൂല ലഘുലേഖ ലഭിച്ചെന്നും വീട്ടിൽനിന്ന് ലഘുലേഖ, പുസ്തകങ്ങൾ, മൊബൈൽ ഫോൺ, ലാപ്ടോപ്, മെമ്മറി കാർഡ് എന്നിവ പിടിച്ചെടുത്തെന്നും പറഞ്ഞാണ് പൊലീസ് യു.എ.പി.എ ചുമത്തിയത്. അന്വേഷണം പിന്നീട് എൻ.െഎ.എ ഏറ്റെടുത്തെങ്കിലും കേസിൽ ഇരുവർക്കുമെതിരെ കൂടുതൽ തെളിവൊന്നും ലഭ്യമാക്കാൻ കഴിഞ്ഞില്ലെന്നാണ് കരുതുന്നത്.
സി.പി.എം അംഗമായ ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പാർട്ടി സൗത്ത് ഏരിയ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ജില്ല നേതൃത്വം ഇവർക്കൊപ്പം നിൽക്കുകയും ധനമന്ത്രി ടി.എം. തോമസ് െഎസക്ക് ഉൾപ്പെടെ നേതാക്കൾ വീട്ടിൽപോയി കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. അതിനിടെ പാർട്ടി ഭരിക്കുേമ്പാൾ കരിനിയമം സ്വന്തം അംഗങ്ങൾക്കെതിരെ ചുമത്തിയത് തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയുമായി. ഇതോടെ യു.ഡി.എഫും അവസരം മുതലാക്കാൻ രംഗത്തുവന്നു.
പ്രതികളിലൊരാൾ മാവോവാദി അനുകൂല മുദ്രാവാക്യം മുഴക്കിയതുസംബന്ധിച്ച വിഡിയോ ഇതിനിടെ പൊലീസ് പുറത്തുവിട്ടു. പിന്നാലെ ഇരുവരെയും പാർട്ടിയിൽനിന്ന് പുറത്താക്കിയുള്ള വാർത്തകളും വന്നെങ്കിലും ഇത് സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ ജില്ല സെക്രട്ടറി പി. മോഹനനടക്കമുള്ളവർ തയാറായില്ല.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോവാദികൾക്ക് െവള്ളവും വളവും നൽകി വളർത്തുന്നെതന്ന് പി. മോഹനൻ താമരശ്ശേരിയിലെ പൊതുയോഗത്തിൽ പറഞ്ഞതും വിവാദങ്ങൾക്ക് തീകൊളുത്തി.
ഇരുവരും ചായ കുടിച്ചുെകാണ്ടിരിക്കുേമ്പാഴല്ല അറസ്റ്റിലായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവസാനം പ്രഖ്യാപിച്ചതോടെ പാർട്ടി ഇവരെ കൈയൊഴിയുകയും ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്നറിയിക്കുകയുമായിരുന്നു. ഇരുവർക്കും ജാമ്യം ലഭിച്ചപ്പോഴും മൂന്നാമനായി കേസ് ഡയറിയിലുള്ള മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയും പിടികിട്ടാപ്പുള്ളിയുമായ ഉസ്മാനിപ്പോഴും കാണാമറയത്താണ്.
ഇരുവരും അറസ്റ്റിലായപ്പോൾ ഉസ്മാൻ ഒാടിമറിഞ്ഞെന്നാണ് പൊലീസ് ഭാഷ്യം. കൂടുതൽ െതളിവുകൾ ലഭിക്കാതെ അന്വേഷണം വഴിമുട്ടിയ ഘട്ടത്തിൽ അലനെ മാപ്പുസാക്ഷിയാക്കി താഹയിൽ മാത്രം കുറ്റം ചുമത്താൻ എൻ.െഎ.എ ശ്രമിച്ചതും ചർച്ചയായിരുന്നു.
മകന് രണ്ടാം ജന്മമെന്ന് സബിത; സന്തോഷമുണ്ടെന്ന് ജമീല
കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ അലനും താഹക്കും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഇരുവരുടെയും രക്ഷിതാക്കൾ. അലൻ രണ്ടാമത് ജനിച്ചപോലുള്ള സന്തോഷമാണ് തനിക്കുള്ളതെന്ന് മാതാവ് സബിത മഠത്തിൽ പറഞ്ഞു. അലനൊപ്പം താഹക്കും ജാമ്യം കിട്ടി എന്നതിൽ ഏറ്റവുമധികം സന്തോഷമുണ്ട്. സ്വാധീനമുള്ളവർ എന്ന് ഏറ്റവും കൂടുതൽ പഴി കേട്ടവരാണ് ഞങ്ങൾ.
എന്നാൽ ഒരു സ്വാധീനവുമില്ല എന്നതിെൻറ തെളിവാണ് അലൻ പത്തുമാസം ജയിലിൽ കിടക്കേണ്ടി വന്നു എന്നത് -സബിത പറഞ്ഞു. ജാമ്യം കിട്ടുമോ എന്ന ഭയമുണ്ടായിരുന്നുവെന്നും വൈകിയെങ്കിലും നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും താഹയുടെ മാതാവ് ജമീലയും സഹോദരൻ ഇജാസും വ്യക്തമാക്കി. ജാമ്യവ്യവസ്ഥകൾ അംഗീകരിച്ച് വേണ്ട നടപടികൾ ചെയ്യുമെന്നും അവർ മാധ്യമങ്ങേളാട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.