പന്തീരങ്കാവ് യു.എ.പി.എ കേസിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsകോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ എൻ.ഐ.ഐ കുറ്റപത്രം സമർപ്പിച്ചു. അലൻ ഷുഹൈബ്, താഹ ഫസൽ, സി.പി ഉസ്മാൻ എന ്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. വിവിധ വകുപ്പുകൾ ചേർത്ത് കൊച്ചി എൻ.ഐ.ഐ കോടതിയിലാണ് കുറ്റപത് രം സമർപ്പിച്ചത്.
ഞങ്ങൾ മാവോവാദികളാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിൽ ഞങ്ങൾ ആരെയാണ് കൊന്നതെന്നതിനും എവിടെയാണ് ബോംബ് വെച്ചതെന്നതിനും തെളിവ് കൊണ്ട് വരൂവെന്ന് അലൻ ഷുഹൈബും താഹാ ഫസലും അഭിപ്രായപ്പെട്ടിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം.
നവംബർ ഒന്നിനാണ് സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. റിമാന്‍റിലായ ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ല കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.