ആലങ്കോട് ലീലാകൃഷ്ണന് ഇനി ഔദ്യോഗിക തിരക്കുകളില്ല
text_fieldsമലപ്പുറം: എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷണന്‍ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. സുദീര്‍ഘ ബാങ്ക് ജീവിതത്തിന് കേരള ഗ്രാമീണ്‍ ബാങ്കിെൻറ എടപ്പാള്‍ ശാഖയില്‍ ജനുവരി 31ന് തിരശ്ശീല വീഴും. 37 വര്‍ഷമാണ് ഗ്രാമീൺ ബാങ്കിെൻറ വിവിധ ശാഖകളിൽ ജേ ാലി ചെയ്തത്.
1983 മാര്‍ച്ചിൽ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിെൻറ പെരുവയല്‍ ശാഖയില്‍ ജോലിയില്‍ പ്രവേശിച്ചു. വട്ടംകുളം, ചങ്ങരംംകുളം, കാടാമ്പുഴ, പൊന്നാനി, തിരൂര്‍, പെരുമ്പടപ്പ്, തവനൂര്‍, എടപ്പാള്‍ ശാഖകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പഠനഗ്രന്ഥങ്ങളും നാല് കവിതാസമാഹാരങ്ങളുമടക്കം 17 ഗ്രന്ഥങ്ങളെഴുതുകയും നിരവധി ചലച്ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുകയും ചെയ്തു. പതിനഞ്ചോളം സിനിമകളുടെ ഗാനരചനയും നിര്‍വഹിച്ചു.
തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, കേരള സാഹിത്യ അക്കാദമി എന്നിവയുടെ നിര്‍വാഹകസമിതി അംഗം, മലയാള സര്‍വകലാശാല സെനറ്റംഗം, മോയിന്‍കുട്ടി വൈദ്യര് സ്മാരക മാപ്പിളകലാ അക്കാദമി അംഗം, യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് എന്നീ പദവികള്‍ നിര്‍വഹിക്കുന്നു.
ഭാര്യ ബീന മൂക്കുതല ഗവ. ഹയർ െസക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പലാണ്. മക്കള്‍ കവിതയും വിനയ കൃഷ്ണനും ടെക്നോപാര്‍ക്കില്‍ (തിരുവനന്തപുരം) ഉദ്യോഗസ്ഥരാണ്. മരുമക്കള്‍: എന്‍. ശ്രീദേവ് (ടെക്നോപാര്‍ക്ക്), ഷിനി (ബിഎഡ് വിദ്യാര്‍ഥിനി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.