കരിമണല് ഖനനം: സർക്കാറിന് ഹൈകോടതി നോട്ടീസ്
text_fieldsകൊച്ചി: ആലപ്പാട്ടെ നിയമവിരുദ്ധ കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറയും െഎ.ആർ.ഇയുടെയും അടക്കം എതിർകക്ഷികളുടെ വിശദീകരണം തേടി. കരിമണൽ ഖനനത്തെത്തുടർന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം. ഹുസൈൻ ന ൽകിയ ഹരജിയിലാണ് എതിർകക്ഷികൾക്ക് നോട്ടീസ് ഉത്തരവായത്. ഖനനത്തിെൻറ നിരീക്ഷണത്തിന് സർക്കാർ ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും ജനപ്രതിനിധികളും വിദഗ്ധരുമടങ്ങുന്ന സമിതിക്ക് രൂപംനൽകണമെന്നതടക്കം നിർദേശിക്കുന്ന മുല്ലക്കര രത്നാകരൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. കേസ് ഒരാഴ്ചക്ക് ശേഷം കോടതി പരിഗണിക്കും.
89.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിെൻറ വിസ്തൃതി ഭയാനകമാംവിധം കുറഞ്ഞതായി ഹരജിയിൽ പറയുന്നു. 10,000 കുടുംബങ്ങൾ താമസിച്ചിരുന്ന പഞ്ചായത്തിൽ ഇപ്പോൾ 5000 കുടുംബങ്ങൾ മാത്രമാണുള്ളത്.
ഐ.ആർ.ഇയുടെ ഖനനം നിമിത്തം ദിവസം കഴിയുന്തോറും പഞ്ചായത്ത് കടലെടുത്തു പോവുകയാണ്. മത്സ്യബന്ധനം നടത്തി ജീവിക്കുന്ന ആലപ്പാടുകാർക്ക് ഖനനം നിമിത്തം ഇതിനും കഴിയാത്ത സ്ഥിതിയാണ്. പല സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുല്ലക്കര രത്നാകരൻ ചെയർമാനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ െവച്ചു. ആലപ്പാടിനെ കടലെടുത്തു പോകാതെ സംരക്ഷിക്കാൻ പല നിർദേശങ്ങളും റിപ്പോർട്ടിലുണ്ടെങ്കിലും ഒന്നും നടപ്പാക്കിയിട്ടില്ല. അനുവദനീയമായ പരിധി കഴിയുന്നതോടെ ഖനനം നിർത്താനും ഒരു കിലോമീറ്റർ നീളത്തിൽ പുലിമുട്ട് നിർമിക്കാനും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സർക്കാറിനോട് ഉത്തരവിടുക, ഖനനം നിർത്തിവെക്കാൻ ഐ.ആർ.ഇയോട് നിർദേശിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.