ആലപ്പാട് കരിമണൽ ഖനനം: ഹരിത ട്രൈബ്യൂണൽ റിപ്പോർട്ട് തേടി
text_fieldsന്യൂഡല്‍ഹി: െകാല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന കരിമണല്‍ ഖനനത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണൽ റിപ്പോർട്ട് തേടി. ഖനനത്തിെൻറ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് കൊല്ലം കലക്ടറോടാണ് ജസ്റ്റിസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പ്രദേശത്തെ 17 വയസ്സുകാരിയുടെ വിഡിയോ ദൃശ്യത്തെക്കുറിച്ച് ജനുവരി 16ന് ദി ഇന്ത്യൻ എക്സ്പ്രസ് നൽകിയ വാര്‍ത്തയുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളായ ഐ.ആർ.ഇ.എല്ലും കെ.എം.എം.എല്ലും നടത്തുന്ന കരിമണല്‍ ഖനത്തിൽ ഒരു ഗ്രാമം തന്നെ അപ്രത്യക്ഷമാകുന്നതിെന കുറിച്ചായിരുന്നു വിഡിയോ ദൃശ്യം.
ബുധനാഴ്ച ഇതുസംബന്ധിച്ച് സംസ്ഥാന മലിനീകരണ ബോര്‍ഡിനാണോ കൊല്ലം കലക്ടര്‍ക്കാണോ നിര്‍ദേശം നല്‍കേണ്ടത് എന്ന വിഷയത്തില്‍ ജസ്റ്റിസുമാരായ എ.കെ. ഗോയൽ, എസ്.പി വാംഗ്ഡി, കെ. രാമകൃഷ്ണന്, വിദഗ്ധ അംഗം നാഗിന് ഡന്‍ഡ എന്നിവരുള്‍പ്പെട്ടവർ ചർച്ച നടത്തി. തുടർന്ന് കലക്ടറോട് റിപ്പോർട്ട് തേടാൻ തീരുമാനിക്കുകയായിരുന്നു. പരിസ്ഥിതി ആഘാത പഠനസമിതി സമർപ്പിച്ച റിപ്പോർട്ട് നടപ്പാകും വരെ ഖനനം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ചൊവ്വാഴ്ച ഹൈകോടതി സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.