ജനിച്ച മണ്ണിൽ മരിക്കണമെന്ന ആഗ്രഹത്തിന് കരിമണലിനേക്കാൾ വില -വി.എസ്
text_fieldsതിരുവനന്തപുരം: ജനിച്ച മണ്ണില്‍ മരിക്കണമെന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയു െണ്ടന്ന് വി.എസ്. അച്യുതാനന്ദന്‍. തുടര്‍പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസ ാനിപ്പിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഖനനംമൂലം ആലപ്പാടിന് സംഭവിച്ചതെെന്തന്ന് മനസ്സിലാക്കാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹചിത്രങ്ങളും നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്. ധാതുസമ്പത്ത് വെറുതെ കളയരുെതന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്.
ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക. കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസമേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുെണ്ടന്നാണ് റിപ്പോര്‍ട്ടുകൾ. ഒരുവര്‍ഷം മുമ്പ് വന്ന നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാെണന്നും വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.