Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരിച്ച ആലപ്പുഴ...

മരിച്ച ആലപ്പുഴ സ്വദേശിനിക്ക്​ കോവിഡ്​ എന്ന്​ സ്​ഥിരീകരണം

text_fields
bookmark_border
മരിച്ച ആലപ്പുഴ സ്വദേശിനിക്ക്​ കോവിഡ്​ എന്ന്​ സ്​ഥിരീകരണം
cancel

ആലപ്പുഴ: സംസ്​ഥാനത്ത്​ ഇന്ന്​ ഒരു കോവിഡ്​ മരണം കൂടി സ്​ഥിരീകരിച്ചു. തിങ്കളാഴ്​ച്ച മരിച്ച ആലപ്പുഴ കനാശ്ശേരി സ്വദേശിനി ത്രേസ്യാമ്മക്കാണ്​ (62)  കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. 

ഇവർ വൃക്കരോഗത്തിന്​ ചികിത്സയിലായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. 

ഇതോടെ, സംസ്​ഥാനത്ത്​ ഇന്ന്​ മരണ ശേഷം കോവിഡ്​ സ്​ഥിരീകരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്​. നേരത്തെ, കാസർകോട്​ സ്വദേശി കെ. ശശിധരൻ ​(52) കോവിഡ്​ ബാധിച്ചാണ്​​​ മരി​ച്ചതെന്ന്​ രാവിലെ സ്​ഥിരീകരിച്ചിരുന്നു​. 

കരാർ ജോലിക്കാരനായിരുന്ന ഇയാൾ ഞായറാഴ്​ചയാണ്​ മരിച്ചത്​. കോവിഡ്​ ലക്ഷണങ്ങളോടെ ഒരാഴ്​ച​ മുമ്പ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തി​െ ൻറ സമ്പർക്കപ്പട്ടികയിൽ നൂറിലധികം പേരുണ്ട്​.

ഇതോടെ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 65 ആയി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathalappuzaCovid In Kerala
News Summary - Alappuza native conformed Covid
Next Story