ആലപ്പുഴ ബൈപാസിലെ വിള്ളൽ: വിശദ പരിശോധന നടത്തുമെന്ന് ദേശീയപാത അധികൃതർ
text_fieldsആലപ്പുഴ: ആലപ്പുഴ ബൈപാസിൽ വിള്ളൽ കെണ്ടത്തിയ സംഭവത്തിൽ 28 ദിവസം നീളുന്ന വിശദ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത അധികൃതർ. ചീഫ് എൻജിനീയർ അശോക്കുമാറിെൻറ നേതൃത്വത്തിലെ സംഘം വ്യാഴാഴ്ച ഉച്ചമുതൽ മണിക്കൂറുകൾ പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രാഥമിക പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താനായിട്ടില്ല. 1990ൽ ബൈപാസിെൻറ ഒന്നാംഘട്ടമായി നിർമിച്ച മാളികമുക്കിലെ അണ്ടർപാസിെൻറ മുകൾഭാഗത്താണ് വിള്ളലെന്ന് തോന്നിപ്പിക്കുന്ന കേടുപാട് കണ്ടെത്തിയത്. ബുധനാഴ്ച നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ വിവരം അറിയിക്കുകയായിരുന്നു.
അശോക് കുമാറിെൻറ നേതൃത്വത്തിലെ സംഘം ക്രെയിൻ ഉപയോഗിച്ച് അണ്ടർപാസിെൻറ മുകൾഭാഗത്തെ കോൺക്രീറ്റ് പരിശോധിച്ചശേഷം പ്രത്യേക ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ പെയിൻറ് ഇളകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത് വിള്ളലായി മാറിയോയെന്ന് രണ്ടാഴ്ച നിരീക്ഷിക്കും. ഗതാഗതത്തിന് തുറക്കും മുമ്പ് വിവിധ പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കിയതാണെന്ന് മന്ത്രി ജി. സുധാകരൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.