'ആലപ്പുഴ ബൈപാസ്; ഒരുകോടിയോളം രൂപക്കായിരുന്നു കരാർ ഏറ്റെടുത്തത്, 'പണികിട്ടിയതാവട്ടെ' ടെൻഡറിലുള്ളതിെനക്കാൾ 300 ഇരട്ടിയും'
text_fieldsആലപ്പുഴ: ബൈപാസ് ഉദ്ഘാടനം ആഘോഷമായി നടക്കുേമ്പാൾ വളവനാട് 'ദേവാമൃത'ത്തിൽ എം.ജി. സംക്രന്ദനൻ മനസ്സിൽ അടക്കിപ്പിടിച്ച വ്യഥകളുടെ നടുവിലായിരുന്നു. അേദ്ദഹം നേതൃത്വം നൽകുന്ന ഹൈടെക് കൺസ്ട്രക്ഷൻ കമ്പനി ഒരുകോടിയോളം രൂപക്കായിരുന്നു '90കളിൽ പാതയുടെ കരാർ ഏറ്റെടുത്തത്.
കൊമ്മാടി മുതൽ കളർകോടുവരെ ഭാഗത്ത് ലോറിയിൽ മണ്ണടിച്ച് നിരപ്പാക്കി ഗ്രാവൽ നിറക്കുന്ന പ്രവൃത്തി തുടങ്ങിയപ്പോഴാണ് പ്രദേശത്ത് ജനം മണലെടുത്ത് മാറ്റിയ വലിയ കുഴികളുള്ള കാര്യം തിരിച്ചറിഞ്ഞത്. അതോടെ ടെൻഡറിലുള്ളതിെനക്കാൾ 300 ഇരട്ടിയുടെ പ്രവൃത്തി ചെയ്ത് തീർക്കേണ്ടിവരുമെന്ന് ബോധ്യപ്പെട്ടു.
പുതുക്കിയ എസ്റ്റിമേറ്റ് എന്ന ആവശ്യവുമായി ദേശീയപാത അതോറിറ്റിയെ സമീപിച്ചെങ്കിലും ഏറ്റെടുത്ത തുകക്കുള്ള പ്രവൃത്തി ചെയ്യാതിരിക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. നിരന്തര തൊഴിൽപ്രശ്നങ്ങൾ, വർക്ക്സൈറ്റിലെ സാധനസാമഗ്രികൾ മോഷണംപോകൽ തുടങ്ങിയവക്കുപുറമെ ഇന്ധനവില കുതിച്ചുയരുകയും ചെയ്തേതാടെ അവസ്ഥ സങ്കീർണമായി.
റിസ്ക് ആൻഡ് കോസ്റ്റ് നിബന്ധന പ്രകാരം നടപടികൾ ഉണ്ടാകുമെന്നതിനൽ നഷ്ടം സഹിച്ചായാലും പണി മുന്നോട്ടുപോകാൻ തീരുമാനിച്ചു. പേക്ഷ അപ്രതീക്ഷിത മഴയിൽ റോഡിനായി മണ്ണിട്ട് ഉയർത്തിയ ഭാഗം ഒലിച്ചുപോയതോടെ പ്രതീക്ഷകൾ തീർത്തും അസ്തമിച്ചു -കഴിഞ്ഞകാല അനുഭവങ്ങൾ ഓർത്തെടുക്കുേമ്പാൾ 72കാരനായ അദ്ദേഹം വിങ്ങിപ്പൊട്ടി.
10 ലക്ഷത്തിെൻറ വായ്പയിൽ പങ്കാളികളായ ആറുപേർെക്കതിരെ ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടുപോയതോടെ കമ്പനിക്ക് ഒരുതരത്തിലും പിടിച്ചുനിൽക്കാനായില്ല. 52 ലക്ഷം തിരിച്ചടക്കാൻ ൈട്രബ്യൂണൽ വിധിയുണ്ടായി. വസ്തുക്കളടക്കം വിറ്റ് എല്ലാവരും നഷ്ടം സഹിച്ചു. നിർമാണ കമ്പനിയിൽ പാർട്ണർമാരായ കമലാസനൻ, ശശിധരൻ, മനോഹരൻ എന്നിവർ മരിച്ചു.
തങ്കച്ചനും മാർട്ടിനും ചെറുകിട കരാറുകാരായി ആലപ്പുഴയിലുണ്ട്. കടുത്ത മാനസികവിഷമത്തിലായ സംക്രന്ദനൻ പൊതുമരാമത്ത് കരാർ ജോലി പൂർണമായും അവസാനിപ്പിച്ചു. രണ്ടുവട്ടം പക്ഷാഘാതം വന്ന് വിശ്രമജീവിതം നയിക്കുന്ന അദ്ദേഹം തിരക്കൊഴിയുേമ്പാൾ പുതിയ ബൈപാസിലൂടെ ഒന്ന് യാത്രചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ജീവിതപങ്കാളി ശോഭ അർബുദത്തെ അതിജീവിച്ചയാളാണ്. വിവാഹിതരായ മക്കൾ മാരാരി മാർക്കറ്റിങ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സജിത്തും കയർ എക്സ്പോർട്ടറായ ബിൻസും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.