പുതിയ ആലപ്പുഴ–ചങ്ങനാശ്ശേരി റോഡ് നിർമാണം തുടങ്ങുന്നു
text_fieldsആലപ്പുഴ: രണ്ട് പ്രളയത്തിലും മുങ്ങിപ്പോകുകയും ഇടക്കിടക്ക് കുടിവെള്ള പൈപ്പ് പൊട്ടലിനെ തുടർന്ന് തകരുകയും ചെയ്യുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിെൻറ പുനർ നിർമാണം യാഥാർഥ്യമാകുന്നു. കഴിഞ്ഞ മാസം നടന്ന മന്ത്രിസഭ യോഗത്തിൽ 625 കോടി രൂപക്കുള്ള ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതി പൂര്‍ത്തീകരണത്തിന് മൂന്ന് വര്‍ഷമാണ് കണക്കാക്കിയിട്ടുള്ളത്. ഈ പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ ഗതാഗതം ഏത് കാലാവസ്ഥയിലും സുഗമമാക്കുന്നതിനോടൊപ്പം സൗന്ദര്യാത്മകവുമാകുമെന്ന് മന്ത്രി പറഞ്ഞു.
റോഡിലെ ഏറ്റവും താഴ്ന്ന അഞ്ച് സ്ഥലങ്ങളിലാണ് ഫ്ലൈ ഓവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ വാഹന ഗതാഗതത്തിന് തടസ്സം വരാത്ത രീതിയില്‍ സര്‍വിസ് റോഡ് നല്‍കിയാണ് ൈഫ്ല ഓവറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാംകര പാലത്തിനും മങ്കൊമ്പ് ജങ്ഷനും ഇടയില്‍ 370 മീറ്ററും മങ്കൊമ്പ് ജങ്ഷന് മങ്കൊമ്പ് കല്വെര്ട്ടിനും ഇടയില്‍ 440 മീറ്ററും മങ്കൊമ്പ് തെക്കേക്കര ഭാഗത്ത് 240 മീറ്ററും ജ്യോതി ജങ്ഷനും പാറശ്ശേരി പാലത്തിനുമിടയില്‍ 260 മീറ്ററും പൊങ്ങ കല്വെര്ട്ടിനും പണ്ടാരകുളത്തിനുമിടയില് 485 മീറ്ററും നീളത്തിലാണ് ൈഫ്ലഓവര്‍ ക്രമീകരിച്ചിരിക്കുന്നത്. കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളിലും പുതുക്കുന്ന റോഡിെൻറ ഘടനക്ക് അനുസൃതമായി ഇരുവശങ്ങളില്‍ നടപ്പാതകള്‍ ഉള്‍പ്പെടുത്തി വീതി കൂട്ടുന്നതിനുള്ള ഡിസൈനാണ് നല്‍കിയിട്ടുള്ളത്.
എ.സി കനാലിെൻറ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ മുട്ടാര്‍ ബ്ലോക്ക് കല്‍വര്‍ട്ട് പൊളിച്ചുമാറ്റി പകരം കനാലിന് കുറുകെ 35 മീറ്റര്‍ നീളത്തിലുള്ള സ്പാന്‍ ഉള്‍പ്പെടുന്ന ഒരു പാലവും പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന് പുറമെ 13 പാലവും കല്‍വര്‍ട്ടുകളും സ്പാനുകളും വിപുലീകരിച്ച് പുനര്‍നിര്‍മിക്കാനുള്ള തുകയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 67 സ്ഥലങ്ങളില്‍ മൂന്ന് മീറ്റര്‍ നീളത്തില്‍ പുതിയ കല്‍വര്‍ട്ടുകള്‍ നിര്‍മിക്കാനും നിർദേശിച്ചിട്ടുണ്ട്. റോഡ് സുരക്ഷക്ക് വേണ്ടി കനാലിെൻറയും പാടശേഖരങ്ങളുടെയും വശങ്ങളില് മുഴുവന്‍ ക്രാഷ് ബാരിയറും ആവശ്യമായ അനുബന്ധ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എ.സി റോഡിെല വെള്ളെക്കട്ടിന് പരിഹാരമാകും
ആലപ്പുഴ: കുട്ടനാട്ടില്‍ 500 ച. കി. മീ പ്രദേശം സമുദ്ര നിരപ്പിനേക്കാള്‍ താഴെ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പില്‍നിന്ന് 2.20 മീ താഴെ മുതല്‍ 0.6 മീ മുകളില്‍ വരെയാണ് പ്രദേശത്തിെൻറ ഉയരവ്യത്യാസം. സമുദ്ര നിരപ്പിന് താഴെയുള്ള പ്രദേശത്ത് കൃഷി ചെയ്യുന്ന ലോകത്തിലെതന്നെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്.
കുട്ടനാട്ടിലെ ജനത ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്, ആലപ്പുഴ കളര്‍കോട് എന്‍.എച്ച് 66ല്‍നിന്ന് ആരംഭിച്ച് ചങ്ങനാശ്ശേരി പെരുന്നയില്‍ അവസാനിക്കുന്നു. ആകെ 24.14 കിലോമീറ്റര്‍ നീളമുള്ള റോഡ് പൊതുമരാമത്ത് വകുപ്പിെൻറ റോഡ് രജിസ്റ്ററില്‍ സംസ്ഥാനപാത-11 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുട്ടനാട്ടിലെ ചളി വെട്ടിയെടുത്ത് നിരത്തിയാണ് ഈ റോഡ് പ്രാരംഭ ഘട്ടത്തില്‍ നിര്‍മിച്ചത്. 1957 ല്‍ 11 പാലങ്ങളുടെ പണി പൂര്‍ത്തിയാക്കി അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് എ.സി റോഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. നവകേരളത്തിലെ ആദ്യ റോഡുകളില്‍ ഒന്നായ എ.സി റോഡില്‍ അപ്പോഴും മൂന്ന് വലിയ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല.
പില്ക്കാലത്ത് 1984 ല്‍ മണിമലയാറിന് കുറുകെ കിടങ്ങറ പാലം നിര്‍മാണം പൂര്‍ത്തീകരിച്ചു. 1987 ല്‍ പമ്പയാറിന് കുറുകെ നെടുമുടി, പള്ളാത്തുരുത്തി പാലങ്ങള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. റോഡ് പൂര്‍ണ തോതില്‍ സഞ്ചാര യോഗ്യമായതോടെ വാഹനബാഹുല്യം ഉണ്ടാകുകയും ചരക്ക് വാഹനങ്ങള്‍ കൂടുതലായി ഈ റോഡില്‍ ഉപയോഗിക്കാനും തുടങ്ങി. എല്ലാ വര്‍ഷവും കാലവര്‍ഷ സമയത്ത് എ.സി റോഡില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും 15 മുതല്‍ 20 ദിവസം വരെ ടി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിലയ്ക്കുകയും ചെയ്തിരുന്നു. 2018ല്‍ എ.സി റോഡില്‍ പള്ളാത്തുരുത്തി, നസ്രത്ത്, മങ്കൊമ്പ്, നെടുമുടി എന്നീ സ്ഥലങ്ങളില്‍ 30 മുതല്‍ 60 സെൻറീമീറ്റര്‍ വരെ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ഉണ്ടായി.
കുട്ടനാടിെൻറ ഉള്‍പ്രദേശങ്ങളായ കൈനകരി, കാവാലം, എടത്വ, മുട്ടാര്‍, നെടുമടി, ചമ്പക്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ പ്രളയ സമയത്ത് രക്ഷതേടി അഭയ സ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതിന് ഏറ്റവും അധികം ആശ്രയിക്കുന്നതും എ.സി റോഡിനെയാണ്. ദിവസേന 11,000ലധികം വലിയ വാഹനങ്ങളാണ് റോഡിലൂടെ കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.