വെള്ളത്തില്‍ ചാടാനോ ചൂണ്ടയിടാനോ പോകല്ലേ...; ശ്രദ്ധനേടി ആലപ്പുഴ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
text_fieldsആലപ്പുഴ: ചുമതലയേറ്റശേഷം കലക്ടർ വി.ആർ. കൃഷ്ണതേജയുടെ ആദ്യ ഉത്തരവ് കുട്ടികൾക്കുവേണ്ടി. കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവാണ് ആദ്യം ഇറക്കിയത്. ഇതിനൊപ്പം ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട കുറിപ്പും ഇപ്പോൾ ശ്രദ്ധയാകർഷിച്ചു.
പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ. എന്റെ ആദ്യ ഉത്തരവുതന്നെ നിങ്ങള്‍ക്കുവേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നുകരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ടയിടാനോ പോകല്ലേ. എല്ലാവരും വീട്ടില്‍തന്നെ ഇരിക്കണം. അച്ചന്‍-അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്നുകരുതി പുറത്തേക്കൊന്നും പോകരുത്. പകര്‍ച്ചവ്യാധിയടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. പാഠഭാഗങ്ങള്‍ മറിച്ചുനോക്കണം. നന്നായി പഠിച്ച് മിടുക്കരാകണം എന്നായിരുന്നു കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.