Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടനാട്ടിലെ സി.പി.എം...

കുട്ടനാട്ടിലെ സി.പി.എം വിമതർക്കെതിരെ ജില്ലാ സെക്രട്ടറി; രാജേന്ദ്ര കുമാർ തട്ടിപ്പുകാരൻ, സി.പി.ഐ റിവിഷനിസ്റ്റുകളുടെ പാര്‍ട്ടി

text_fields
bookmark_border
R Nazar CPM
cancel

ആലപ്പുഴ: രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റ് രാജേന്ദ്ര കുമാർ അടക്കം സി.പി.ഐയിൽ ചേർന്ന് കുട്ടനാട്ടിലെ സി.പി.എം വിമതർക്കെതിരെ പരസ്യ പ്രതികരണവുമായി ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസർ. രാജേന്ദ്രകുമാർ തട്ടിപ്പുകാരനാണെന്ന് രാമങ്കരിയില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരത്തിൽ നാസർ ആരോപിച്ചു.

പഞ്ചായത്ത് ഭരണത്തിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് ആലോചിച്ചില്ലെന്നും പാർട്ടിക്ക് ലെവി നല്‍കിയിരുന്നില്ലെന്നും ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. തന്നിഷ്ട പ്രകാരമാണ് കഴിഞ്ഞത്. പാര്‍ട്ടിയെ വെല്ലുവിളിക്കുകയും പാര്‍ട്ടിക്കെതിരെ സഖാക്കളെ സംഘടിപ്പിക്കുകയും വാര്‍ത്തകള്‍ നല്‍കുകയും ചെയ്തെന്നും നാസർ പറഞ്ഞു.

പാര്‍ട്ടി ഒഴിവാക്കിയവരെയും വിളിച്ചാണ് രാജേന്ദ്ര കുമാര്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോയത്. ഇയാൾക്കെതിരെ രണ്ട് തവണ പാര്‍ട്ടി നടപടിയെടുത്തു. സി.പി.എം നടപടിയെടുത്തവര്‍ എത്തേണ്ടയിടത്താണ് എത്തിയത്. നൂറുകണക്കിന് പ്രവർത്തകർ സി.പി.എം വിട്ടുവെന്നത് വ്യാജമാണ്. അവസരവാദികളാണ് സി.പി.ഐയിൽ എത്തിയതെന്നും റിവിഷനിസ്റ്റുകളുടെ പാര്‍ട്ടിയാണതെന്നും ആർ. നാസർ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMR NazarAlappuzha district secretary
News Summary - Alappuzha district secretary R Nazar against CPM rebels in Kuttanad
Next Story