മടങ്ങിയെത്തുന്ന ആലപ്പുഴയിലെ പ്രവാസികൾക്ക് ഹൗസ്ബോട്ടിൽ ഐസൊലേഷനൊരുക്കും
text_fieldsആലപ്പുഴ: ലോക്ഡൗണിന് ശേഷം വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന ആലപ്പുഴ ജില്ലയിലെ പ്രവാസികൾക്ക് ഹൗസ്ബോ ട്ടുകളിൽ ഐസൊേലഷനിൽ കഴിയാനുള്ള സാകര്യമൊരുക്കുമെന്ന് മന്ത്രി ജി. സുധാകരൻ. 2000 ഐസോലെഷന്‍ ബെഡുകൾ ഹൗസ് ബോട്ടുകളില്‍ സജ്ജമാക്കിയതായി അദ്ദേഹം അറിയിച്ചു. ഹൗസ് ബോട്ട് ഉടമകളുമായി ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ജില്ലയിലേക്ക് കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന കോവിഡ് വ്യാപന സാധ്യത തടയുന്നതിനുള്ള മുന്‍കരുതലായാണ് ഹൗസ് ബോട്ടുകളില്‍ ഐസോലെഷന്‍ ബെഡുകള്‍ ക്രമീകരിക്കുന്നത്. ഹൗസ് ബോട്ട് ഐസൊലേഷന് വേണ്ടി വിട്ടുനൽകാൻ ഉടമകളുടെ സംഘടനകള്‍ നേരത്തെതന്നെ സന്നദ്ധതയറിച്ചിരുന്നു.
സര്‍ക്കാറിെൻറ പലവ്യഞ്ജന കിറ്റുകളുടെ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്. 1038 കുടുംബങ്ങള്‍ക്കാണ് ഇതുവരെ കിറ്റ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.