ആലപ്പുഴ മെഡിക്കൽ കോളജ്: ഡോക്ടർമാരില്ല; ഗ്യാസ്ട്രോഎന്ററോളജി വിഭാഗം സ്തംഭിച്ചു
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിെൻറ പ്രവർത്തനം പ്രതിസന്ധിയിലായിട്ട് ഒന്നരമാസം. അസി. പ്രഫസർമാരുടെയടക്കം മൂന്നു ഡോക്ടർമാരുടെ തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്. ആരോഗ്യ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ച ഡോക്ടർ കഴിഞ്ഞമാസം കാലാവധി പൂർത്തിയാക്കി മടങ്ങിയതോടെയാണ് പ്രതിസന്ധിയിലായത്.
വ്യാഴാഴ്ചകളിലുള്ള പ്രതിവാര ഒ.പിയിൽ ഇരുനൂറിലധികം രോഗികളാണ് എത്തുന്നത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായി ആഴ്ചയിൽ 75ലധികം എൻഡോസ്കോപ്പി പരിശോധനകളും നടത്തിയിരുന്നു. ഒരുമാസമായി എൻഡോസ്കോപ്പിയും നിർത്തിവെച്ചിരിക്കുകയാണ്.ഒ.പിയിലെത്തുന്ന രോഗികളെ മെഡിസിൻ വിഭാഗം ഡോക്ടർമാർ പരിശോധിക്കുന്നുണ്ടെങ്കിലും കൂടുതൽ വിദഗ്ധ ചികിത്സയോ എൻഡോസ്കോപ്പിയോ വേണ്ടിവരുന്നവർ കോട്ടയം മെഡിക്കൽ കോളജിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ പോകേണ്ടിവരുന്നു.
ലെക്ചററായിരുന്ന ഡോ. ജോസ് സക്കറിയ കഴിഞ്ഞ മേയ് 31നു വിരമിച്ച ഒഴിവിൽ പകരക്കാരനെ നിയമിച്ചില്ല. 2018 ജനുവരി 15ന് ആരോഗ്യ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിക്കെത്തിയ ഡോ. ഗോപു ആർ. ബാബുവാണ് കഴിഞ്ഞമാസം ആറിനു തിരികെപ്പോയത്. മറ്റൊരു അസി. പ്രഫസർ ഇക്കൊല്ലം ഫെബ്രുവരി മുതൽ അവധിയിലാണ്. ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ കഴിഞ്ഞമാസം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകിയിയെങ്കിലും നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.