ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ഗുരുതരവീഴ്ച; ജീവിച്ചിരിക്കുന്ന കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡിൽ ചികിത്സയിൽ വീണ്ടും ഗുരുതരവീഴ്ച. മരിച്ചരോഗിയുടെ മൃതദേഹം മാറിനൽകിയ വിവാദം കെട്ടടങ്ങി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ജീവിച്ചിരിക്കുന്ന കോവിഡ് ബാധിതനായ രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം നൽകിയതാണ് പുതിയസംഭവം.
വെള്ളിയാഴ്ച രാത്രിയാണ് ചികിത്സയിലിരിക്കുന്ന കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് മെഡിക്കൽകോളേജിൽനിന്ന് അറിയിപ്പ് ലഭിച്ചത്. ഇതനുസരിച്ച് ആംബുലൻസുമായി മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് അധികൃതർ മരിച്ചെന്ന് വിധിയെഴുതിയാൾ മരിച്ചിട്ടിെല്ലന്ന് ബോധ്യമായത്.
കായംകുളം ഭരണിക്കാവ് കോയിക്കൽ മീനത്തേതില്‍ രമണൻ (47) മരിച്ചുവെന്നാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ബന്ധുക്കളെ വിവരമറിയിച്ചത്. കോവിഡ് ബാധിതനായ രമണനെ കഴിഞ്ഞ 29നാണ് വണ്ടാനം ആശുപത്രിയിലെത്തിച്ചത്. നില വഷളായതോടെ െവൻറിലേറ്ററിേലക്ക് മാറ്റിയിരന്നു. ഇതിനിടെ, വെള്ളിയാഴ്ച വൈകിട്ടാണ് ഇദ്ദേഹം മരിച്ചുവെന്ന് ബന്ധുക്കളെ വിവരമറിയിക്കുന്നത്.
തുടർന്ന് മൃതദേഹം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെ 10ന് ആംബുലൻസുമായെത്തിയപ്പോഴാണ് ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് അറിയുന്നത്. രമണൻ മരിച്ചുവെന്ന് ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ച് വീട്ടിൽ സംസ്കാരത്തിനായി ഒരുക്കൾ പൂർത്തിയാക്കിയതിനൊപ്പം ആദരാജ്ഞലി പോസ്റ്ററുകളും അടിച്ചതായി ബന്ധു സുജിത് പറഞ്ഞു. വെള്ളിയാഴ്ച കായംകുളം കൃഷ്ണപുരം സ്വദേശി രമണൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
മേല്‍വിലാസം തെറ്റി ചികിത്സയില്‍ കഴിയുന്ന രമണെൻറ ബന്ധുക്കളെ അറിയച്ചതാണെന്നാണ് അധികൃതർ നൽകുന്നവിശദീകരണം. രോഗിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ആളുമാറിയ വിവരം ജീവനക്കാര്‍ അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.