സ്‌കൂളിലെ ശൗചാലയത്തിെൻറ ഭിത്തി ഇടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു
text_fieldsകുട്ടനാട്: സ്‌കൂളിലെ ശൗചാലയഭിത്തി ഇടിഞ്ഞുവീണ് രണ്ടാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. എടത്വ തലവടി ആനപ്രമ്പാല്‍ തെക്ക് ചൂട്ടുമാലില്‍ എല്‍.പി.ജി സ്കൂൾ വിദ്യാർഥി ചൂട്ടുമാലി മുണ്ടുചിറയില്‍ െബന്‍സന്‍ ജോസഫിെൻറ മകന്‍ സെബാസ്റ്റ്യന്‍ എം. ജോസഫാണ് (ഏഴ്) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11ഒാടെ ശൗചാലയത്തിലേക്ക് പോയതായിരുന്നു കുട്ടി. മുറിയിലേക്ക് കയറുന്നതിനിടെ സിമൻറുകട്ട ഉപയോഗിച്ച് പണിത ഒന്നര മീറ്റര്‍ ഉയരമുള്ള ഭിത്തി തകർന്നു കുട്ടിയുടെ മുകളിലേക്ക് മറിയുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ അധ്യാപകരും സമീപവാസികളും ചേര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മാതാവ്: ആന്‍സമ്മ. സഹോദരന്‍: ജോഷ്വ എം. ജോസഫ്. സംസ്‌കാരം ശനിയാഴ്ച രണ്ടിന് വട്ടടി റീത്ത് പള്ളി സെമിത്തേരിയില്‍.നിര്‍മാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍. സബ്കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരടക്കം റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.