അകലം പാലിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് മറച്ച് അഷറഫിെൻറ കട; കോവിഡ് കാലത്ത് മാതൃകയാക്കി വ്യാപാരികൾ
text_fieldsഅമ്പലപ്പുഴ: കോവിഡ് അകലം പാലിക്കാൻ പുന്നപ്ര മേവൂർ സ്റ്റോറിലെ ഒരുക്കം ശ്രദ്ധേയമാകുന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ അഷറഫാണ് തെൻറ കടയിൽ എത്തുന്നവരുമായി അകലം പാലിക്കാൻ പ്ലാസ്റ്റിക് ഷീറ്റിൽ പ്രത്യേക വാതിൽ ഒരുക്കിയിരിക്കുന്നത്.
കടയുടെ മുൻഭാഗം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിനുശേഷം മധ്യഭാഗത്തായി ചെറിയ കവാടം ഒരുക്കിയിരിക്കുകയാണ്. ഇതിലൂടെയാണ് സാധനങ്ങൾ വാങ്ങുന്നതും പണം കൈമാറുന്നതും.
ഗൾഫ് രാജ്യങ്ങളിൽ കടകൾ ശീതീകരിക്കുന്ന രീതിയാണ് അഷറഫ് തെരഞ്ഞെടുത്തത്. ജിദ്ദയിൽ അൽ അബീർ മെഡിക്കൽ ഗ്രൂപ്പിലെ മാർക്കറ്റിങ് മാനേജരായ മകൻ ആഷിഖിെൻറ രൂപകൽപ്പനയാണ് ഇതിനുപിന്നിൽ. അഷറഫിെൻറ കടയുടെ മാതൃക നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പലരും അഷറഫിനെ അനുകരിക്കാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.