തോട്ടപ്പള്ളി കരിമണൽ ഖനനം: സത്യഗ്രഹം നിർത്തണമെന്ന് പൊലീസ്; വാക്കേറ്റം
text_fieldsഅമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ പൊലീസുമായി വാക്കേറ്റം. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് സമര സമിതി പ്രവർത്തകരുമായി സംഘർഷമുണ്ടായത്. റിലേ സത്യഗ്രഹം ഉടൻ അവസാനിപ്പിക്കണമെന്നു കാട്ടി അമ്പലപ്പുഴ പൊലീസ് ജനകീയ സമര സമിതി ചെയർപേഴ്സൻ കൂടിയായ പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് നോട്ടീസ് നൽകിയിരുന്നു. പുറക്കാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് പടർന്നാൽ ഉത്തരവാദിത്തം പഞ്ചായത്ത് പ്രസിഡൻറിനായിരിക്കുമെന്നു പറഞ്ഞാണ് നോട്ടീസ് നൽകിയത്.
എന്നാൽ, തോട്ടപ്പള്ളിയിൽ കോവിഡ് പടരാൻ അവസരമൊരുക്കുന്നത് പൊലീസും മറ്റ് ഉദ്യോഗസ്ഥരും ടിപ്പർ ലോറി ജീവനക്കാരുമാണെന്ന് സമര സമിതി ആരോപിച്ചു. കോവിഡ് സമൂഹ വ്യാപനം കണക്കിലെടുത്ത് മണലെടുപ്പ് നിർത്തണമെന്നും പൊലീസ് ഉൾപ്പെടെയുള്ളവർ പിൻമാറിയാൽ സമരം അവസാനിപ്പിക്കാമെന്നും സമരസമിതി അറിയിച്ചെങ്കിലും പൊലീസ് അഗീകരിക്കാൻ തയാറായില്ല.
പുറക്കാട് പഞ്ചായത്തിൽ കോവിഡ് ബാധിതർ ക്രമാതീതമായിട്ടും ഖനനത്തിനും മണലെടുപ്പിനുമെതിരെ പ്രതിഷേധം ശക്തമായിട്ടും മണലെടുപ്പ് അവസാനിപ്പിക്കാൻ സർക്കാർ തയാറായിട്ടില്ല. സമൂഹ അകലംപോലും പാലിക്കാതെ നൂറുകണക്കിന് പൊലീസും നിരവധി ഉദ്യോഗസ്ഥരുമാണ് തോട്ടപ്പള്ളിയിലുള്ളത്. തോട്ടപ്പള്ളിയിൽ സർക്കാറാണ് കോവിഡ് പരത്തുന്നതെന്നും സമരസമിതി ആരോപിച്ചു.
ഇനിയെങ്കിലും ഖനനം നിർത്തണം -ധീവരസഭ
അമ്പലപ്പുഴ: തീരദേശമേഖലയിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവും ലോറി വഴിയുള്ള കരിമണൽ നീക്കവും നിർത്തണമെന്ന് ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ ആവശ്യപ്പെട്ടു.
വിവിധ ജില്ലയിൽനിന്ന് എത്തിയ െപാലീസുകാെരയും ലോറിത്തൊഴിലാളികൾ അടക്കമുള്ളവെരയും തോട്ടപ്പള്ളിയിൽനിന്ന് ഒഴിവാക്കണം. കരിമണൽ ഖനനം നിർത്താതെ ജില്ല ഭരണകൂടത്തിെൻറ ഒരുപ്രവർത്തനത്തിലും തീരദേശവാസികളും സംഘടനകളും സഹകരിക്കില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു. മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കലക്ടർ വിളിച്ച യോഗം ധീവരസഭ അടക്കമുള്ള സംഘടനകൾ ബഹിഷ്കരിച്ചു.
കരിമണൽ ഖനനകേന്ദ്രത്തിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കുന്നു –ആഞ്ചലോസ്
ആലപ്പുഴ: തീരദേശത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആശങ്കയേറുമ്പോഴും തോട്ടപ്പള്ളിയിലെ കരിമണൽ ഖനനകേന്ദ്രത്തിലെ ആൾക്കൂട്ടം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ്. കോവിഡിെൻറ മത്സ്യബന്ധനം നിരോധിക്കുന്ന കേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് ധനസഹായം ലാഭ്യമാക്കണം.
തോട്ടപ്പള്ളിയിൽനിന്ന് ആയിരക്കണക്കിന് ലോറികളിൽ മണൽ കടത്തുകയാണ്. കുട്ടനാട്ടിൽനിന്നുള്ള വെള്ളം കടലിലേക്ക് ഒഴുക്കാനെന്ന പേരിലാണ് ഈ നാടകമെങ്കിലും ഒന്നര മാസം പിന്നിട്ടിട്ടും ഒരുതുള്ളി വെള്ളംപോലും കടലിലേക്ക് ഒഴുകിയിട്ടില്ല. ആൾക്കൂട്ടത്തിെൻറ പേരിൽ തോട്ടപ്പള്ളി ഹാർബർ അടക്കുകയാണെന്ന അറിയിപ്പും വന്നിട്ടുണ്ട്. എന്നാൽ, തൊട്ടുസമീപത്തെ കരിമണൽ കേന്ദ്രത്തിൽ ദിവസവും ആയിരക്കണക്കിന് ആളുകളാണുള്ളത്.
അന്തർ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെയുള്ള ലോറികളിലെ ജീവനക്കാർ, തൊഴിലാളികൾ, വൻ െപാലീസ് സംഘം എന്നിങ്ങനെ ഒരുനിയന്ത്രണവുമില്ലാത്ത തരത്തിലാണ് തോട്ടപ്പള്ളിയിലെ ജനക്കൂട്ടം. തോട്ടപ്പള്ളിയിലെ ഒരേ വാർഡിൽ രണ്ടുതരം രീതിയാണ് അധികൃതർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.