Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ല​പ്പു​ഴയിൽ...

ആ​ല​പ്പു​ഴയിൽ ആം​ബു​ല​ൻ​സ് പൊട്ടിത്തെറിച്ചു; രോ​ഗി മ​രി​ച്ചു

text_fields
bookmark_border
ആ​ല​പ്പു​ഴയിൽ ആം​ബു​ല​ൻ​സ് പൊട്ടിത്തെറിച്ചു; രോ​ഗി മ​രി​ച്ചു
cancel

കുട്ടനാട്​: ച​മ്പ​ക്കു​ള​ത്ത് ഗവ. ആശുപത്രിക്ക്​ മുന്നിൽ ആം​ബു​ല​ൻ​സ്​ പൊ​ട്ടി​ത്തെ​റി​ച്ചു. അപകട​െത്തതുടർന്ന്​ ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ച​മ്പ​ക്കു​ളം കൊ​ണ്ടാ​ക്ക​ൽ വ​ട്ട​പ്പു​ള്ളി​ത്ത​റ മോ​ഹ​ന​ൻ നാ​യരാണ്​ (65) മ​രി​ച്ച​ത്. ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്തെ ക​ട​യും കാ​റും മൂ​ന്ന്​ ബൈ​ക്കു​ക​ളും ​ക​ത്തിയമർന്നു. അ​പ​ക​ട​ത്തി​ൽ ആംബുലൻസിൽ ഉണ്ടായിരുന്ന ന​ഴ്സി​ന് ഗു​രു​ത​ര​ പ​രി​ക്കേ​റ്റു.

ബുധനാഴ്​ച വൈ​കീട്ട്​ ച​മ്പ​ക്കു​ളം ഗ​വ. ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ മോ​ഹ​ന​ൻ നാ​യ​രുമായി 108 ആം​ബു​ല​ൻ​സ് ആലപ്പുഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു. രോഗിക്ക് ഓ​ക്സി​ജ​ൻ ന​ൽ​കു​ന്ന​തി​നി​ടെ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കുകയായിരുന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന മെ​യി​ൽ ന​ഴ്സ് രോഗിയു​മാ​യി പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ടു.

ഓ​ടി മാ​റി​യ​തി​നാ​ൽ ഡ്രൈ​വ​ർക്കും ര​ക്ഷപ്പെ​ടാ​നാ​യി. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മോ​ഹ​ന​ൻ നാ​യ​ർ മ​രി​ച്ച​ത്. ന​ഴ്സി​ന് കൈക്കും കാ​ലി​നും പൊ​ള്ള​ലേ​റ്റു. അ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsambulance accidentmalayalam newsAlapuzha accident
News Summary - Alapuzha ambulance accident-kerala news
Next Story