കൗണ്‍സിലറുടെ കള്ളവോട്ട്: പരാതിയില്‍ ഹിയറിങ് നടത്തി
text_fieldsആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ സി.പി.ഐ നേതാവും കായംകുളം ന ഗരസഭ കൗണ്‍സിലറുമായ മുഹമ്മദ് ജലീല്‍ ബൂത്ത് നമ്പര്‍ 89ലും 82ലും വോട്ടുചെയ്തെന്ന പരാത ിയില്‍ കലക്ടറേറ്റില്‍ ഹിയറിങ് നടത്തി. മുഹമ്മദ് ജലീല്‍ രണ്ട് വോട്ടുചെയ്തെന്ന് പരാതി നല്കിയ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോള്‍ ഉസ്മാെൻറ ചീഫ് ഇലക്ഷന് ഏജൻറ് ജോണ്സണ് എബ്രഹാം കാര്യങ്ങള്‍ വിശദീകരിച്ചു. പോളിങ് ദിവസം കായംകുളം നഗരസഭയിലെ ഒന്നാംകുറ്റി നെല്ലുഗവേഷണകേന്ദ്രത്തിലെ 89ാം നമ്പര്‍ ബൂത്തില്‍ 800 ക്രമനമ്പറിലും കൊയ്പള്ളി കാരാഴ്മ സ്കൂളിലെ 82ാം നമ്പര്‍ ബൂത്തിലെ 636 ക്രമനമ്പറിലും വോട്ട് ചെയ്തതായി തെളിവുസഹിതം ജോണ്സണ് എബ്രഹാം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പുപ്രക്രിയയെ ഇരട്ടവോട്ടിലൂെടയും കള്ളവോട്ടിലൂടെയും അട്ടിമറിക്കാനാണ് ശ്രമിച്ചത്. വോട്ടെടുപ്പ് ദിവസംതന്നെ പരാതി നല്‍കിയിരുന്നതാണ്. അന്നുതന്നെ ബന്ധപ്പെട്ട പോളിങ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് പ്രിസൈഡിങ് ഓഫിസറില്‍നിന്നും പോളിങ് ഏജൻറുമാരില്നിന്നും തെളിവ് ശേഖരിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുമായിരുെന്നന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിെൻറയും സംസ്ഥാന സര്‍ക്കാറിെൻറയും ആജ്ഞാനുവര്‍ത്തിയായി വരണാധികാരി പ്രവര്ത്തിെച്ചന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തുകയും കള്ളവോട്ടിന് സഹായം ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കലക്ടറുടെ ചേംബറിലായിരുന്നു ഹിയറിങ്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.