കണ്ണീരാഴങ്ങളിൽ മറഞ്ഞു; ഉപ്പയെയും ഉമ്മയെയും തനിച്ചാക്കി
text_fieldsആലത്തൂർ: ഒരുവീട്ടിലെ മൂന്ന് വിളക്കുകളാണ് ഒരു നിമിഷാർധത്തിൽ അണഞ്ഞത്. അരുമ മക്കളുടെ വേർപാടിൽ ഇരുട്ടുനിറഞ്ഞ കുതിരപ്പാറ കരിയംകാട് വീട്ടിൽ ഇനി ജസീറും റംലയും മാത്രം.
തങ്ങളുടെ എല്ലാമായിരുന്ന മൂന്നുകുരുന്നുകൾ വളരുന്നതും കാത്തിരുന്ന്, അവർക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുകയായിരുന്നു ഇരുവരും. ജസീർ ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനം, മക്കളുടെ ആവശ്യങ്ങൾക്ക് തികയാതെ വരുമെന്ന് ഓർത്ത് ഭാര്യ റംല തയ്യൽ ജോലിയും ചെയ്യുന്നുണ്ടായിരുന്നു. ക
ഷ്ടപ്പെട്ടതെല്ലാം മക്കൾക്കുവേണ്ടി. എന്നാൽ, വിധി ഒരുനിമിഷം കൊണ്ട് എല്ലാ പ്രതീക്ഷയും തകർത്തെറിഞ്ഞു. ജീവിതത്തിന് നിറങ്ങൾ സമ്മാനിച്ച മക്കൾ ഒരുനിമിഷംകെണ്ട് മാഞ്ഞുപോയിരിക്കുന്നു. ഇനി എന്ത് എന്നത് ഇവർക്ക് മുന്നിൽ ചോദ്യചിഹ്നമാണ്. ഓട്ടോ ഡ്രൈവറായ ജസീർ മൂന്ന് മക്കളോടും യാത്ര പറഞ്ഞാണ് ഞായറാഴ്ച രാവിലെ സാധാരണപോലെ കളിചിരികളുമായി ഓട്ടോയുമെടുത്ത് വീടിെൻറ പടിയിറങ്ങിയത്.
മധുര പലഹാരവുമായി വരാമെന്ന് പറഞ്ഞ് കൈവീശി, യാത്ര പറഞ്ഞുപോയ പിതാവ്, പിന്നെ അറിയുന്നത് അരുമ മക്കളായ മൂവരുടെയും വേർപാട്. ജസീറിെൻറയും റംലയുടെയും നെഞ്ച് തുളച്ചുകയറുന്ന ദുഃഖത്തിന് പകരംവെക്കാൻ ആർക്കും സമാശ്വാസ വാക്കുകൾ ഇല്ലായിരുന്നു. എങ്ങലടിച്ചുകരയുന്ന ഇവരുടെ കണ്ണീർ കണ്ടുനിന്നവരുടെയും കണ്ണുനനയിപ്പിച്ചു.
ഉമ്മ അറിയാതെ പുറത്തുപോയി, ദുരന്തത്തിലേക്ക്
ആലത്തൂർ: വീടിെൻറ പിൻഭാഗത്ത് പാത്രങ്ങൾ കഴുകികൊണ്ടിരിക്കെ കുട്ടികൾ കളിക്കാൻ പോയത് ഉമ്മ റംല അറിഞ്ഞിരുന്നില്ല. സാധാരണ പുറത്ത് എവിടെയും പോകാത്ത കുട്ടികൾ പുറത്തുപോയതറിഞ്ഞ മാതാവ് റംലക്ക് എന്തോ വിഷമം തോന്നി.
വേഗത്തിൽ പാത്രങ്ങൾ കഴുകിവെച്ചശേഷം കുട്ടികളെ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. അപ്പോഴാണ് ഇവരുടെ കൂടെപോയ കുറച്ചകലെയുള്ള വീട്ടിലെ ഏഴുവയസ്സുകാരിയായ ശ്രുതി കരഞ്ഞുകൊണ്ട് ഓടിവരുന്നത് കണ്ടത്. അങ്ങനെയാണ് റംല അപകട വിവരം അറിയുന്നത്.
റംലയുടെ നിലവിളി കേട്ട് ഒാടികൂടിയ നാട്ടുകാരാണ് കുട്ടികളെ മുങ്ങിയെടുത്തത്. അയൽക്കാരായ ഗഫൂറും ഷാജഹാനും യാക്കൂബും ചേർന്ന് കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. മിടുപ്പുണ്ടെന്ന് തോന്നിയതിനെ തുടർന്ന് ഒട്ടും സമയം കളയാതെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ, മൂവരും മരിച്ചുവെന്ന വിവരമറിഞ്ഞതോടെ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവരും ദുഃഖത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.