ഇടതു ചേർന്ന് ആലത്തൂർ
text_fieldsആലത്തൂർ: മാറിച്ചിന്തിക്കാൻ ആലത്തൂരിന് ഒന്നുമില്ലായിരുന്നു, അത്രമേൽ ഇടതിനോട് ചേർന്നുനിന്ന മണ്ഡലത്തിെൻറ ജനവിധി ഇക്കുറിയും സൂചിപ്പിക്കുന്നതതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കൂടുതൽ ഭുരിപക്ഷത്തിൽ മണ്ഡലത്തിൽ ജയിച്ച സി.പി.എമ്മിെൻറ കെ.ഡി. പ്രസേനനിത് രണ്ടാമൂഴമായിരുന്നു.
34,118 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി പാളയം പ്രദീപിനെ ഇക്കുറി പ്രസേനൻ തറപറ്റിച്ചത്. കാർഷിക മേഖല കൂടിയായ മണ്ഡലത്തിലെത്തിച്ച വികസനപദ്ധതികൾ വോട്ടായപ്പോൾ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പ് നൽകിയ ആത്മവിശ്വാസവുമായി കളംനിറയാനിറങ്ങിയ യു.ഡി.എഫിന് അടിപതറുകയായിരുന്നു.
സിറ്റിങ് എം.എൽ.എയും ആലത്തൂർ സ്വദേശിയുമായ എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ അതേ നാട്ടിൽനിന്ന് തന്നെ കരുത്തനായ എതിരാളിയെ ഇറക്കി മണ്ഡലം പിടിക്കാനുള്ള യു.ഡി.എഫ് പദ്ധതി പാളിയെന്ന് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ വോട്ടുകണക്കുകൾ. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ഡി. പ്രസേനൻ 74653 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ പാളയം പ്രദീപിന് 40,535 വോട്ടുകൾ മാത്രമാണ് നേടാനായത്. ബി.ജെ.പിയുടെ പ്രശാന്ത് ശിവൻ 18,349 വോട്ടും നേടി.
പാർലെമെൻറ് തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് മണ്ഡലത്തിൽ നേടിയ 22713 വോട്ടിെൻറ ഭൂരിപക്ഷം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്നെ എൽ.ഡി.എഫ് മറികടന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുേമ്പാഴും മണ്ഡലത്തിൽ രമ്യ ഹരിദാസ് ഉയർത്തിയ ലീഡ് തന്നെയായിരുന്നു ഇടതുമുന്നണിയുടെ വെല്ലുവിളി. എന്നാൽ, ഇത് നിഷ്പ്രഭമാക്കാൻ ഇടതുമുന്നണിയുടെ ചിട്ടയായ പ്രവർത്തനത്തിനായെന്ന് തെളിയിക്കുന്നതാണ് നിലവിലെ വോട്ടുകണക്കുകൾ.
നിലവിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ കുഴൽമന്ദത്ത് യു.ഡി.എഫും മറ്റിടങ്ങളിൽ ഇടതുമുന്നണിയുമാണ് ഭരിക്കുന്നത്. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തും മണ്ഡലത്തിലെ രണ്ട് ജില്ല പഞ്ചായത്ത് ഡിവിഷനുകളും നിലവിൽ ഇടതുഭരണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.