കുളത്തിലേക്ക് പോയത് മാങ്ങ കഴുകാൻ; ആഴങ്ങളിൽ മാഞ്ഞത് മൂന്ന് സഹോദരങ്ങൾ
text_fieldsആലത്തൂർ(പാലക്കാട്): മാങ്ങയിൽ പുരണ്ട ചളി കഴുകാൻ കുളത്തിലേക്ക് പോയ സഹോദരങ്ങളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. കുനിശ്ശേരി കുതിരപ്പാറ പള്ളിമേട് കരിയംകാട് വീട്ടിൽ ജസീർ-റംല ദമ്പതികളുടെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (ഏഴ്), റിഫാസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിെല 11.30ഒാടെ കൊറ്റിയോട് വയലിനോട് ചേർന്നാണ് ദാരുണ സംഭവം.
സഹോദരങ്ങൾ മൂവരും അയൽവാസിയായ ശ്രുതി എന്ന കുട്ടിയോടൊപ്പം വീടിന് കുറച്ചകലെ മാങ്ങ പറിക്കാൻ പോയതായിരുന്നു. മാങ്ങയിൽ പറ്റിയ ചളി കഴുകാൻ നാലുപേരുംകൂടി കുളക്കരയിലേക്ക് പോയി. പാറയിലിരുന്ന് മാങ്ങ കഴുകാൻ കുളത്തിലേക്ക് കുനിഞ്ഞ റിൻഷാദ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. റിൻഷാദിനെ പിടിക്കാൻ ജ്യേഷ്ഠൻ ജിൻഷാദും കുളത്തിലേക്ക് ചാടി. ഇതുകണ്ട റിഫാസ് വെള്ളത്തിൽ കളിക്കുകയാണെന്ന ധാരണയിൽ അണ്ണാ... എന്ന് വിളിച്ച് ചാടിയെന്നാണ് ഏഴ് വയസ്സുകാരി ശ്രുതി പറയുന്നത്.
എല്ലാവരും വെള്ളത്തിൽ മുങ്ങിയതോടെ പേടിച്ചരണ്ട ശ്രുതി നിലവിളിച്ച് കുട്ടികളുടെ ഉമ്മയോട് പറയാൻ പോയി. ഈ സമയം റംല കുട്ടികളെ അന്വേഷിച്ച് വരുകയായിരുന്നു. ഇവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി കുട്ടികളെ പുറത്തെടുത്ത് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുതിരപ്പാറ ഗവ. യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ജിൻഷാദ്. അതേ സ്കൂളിൽ മൂന്നാം ക്ലാസിലാണ് റിൻഷാദ്. ഒാേട്ടാ ൈഡ്രവറായ ജസീറിനും വീട്ടമ്മയായ റംലക്കും മൂന്ന് മക്കളാണ്. ഇവരാണ് ഒരു നിമിഷംകൊണ്ട് ഇല്ലാതായത്. ആലത്തൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് അഞ്ചോടെ വീട്ടിലെത്തിച്ചു. മദ്റസയിൽ പൊതുദർശനത്തിനുവെച്ച ശേഷം വേർമാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.