പൊലിഞ്ഞത് ജപ്തി ഭീഷണിയിലായ വീടിന്റെ പ്രതീക്ഷ
text_fieldsമുണ്ടൂർ (പാലക്കാട്): എട്ട് ലക്ഷം വരെ ഉയർന്ന കടബാധ്യതയുടെ പേരിൽ വീടിന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ മകനെക്കൂടി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് മുണ്ടൂർ ഏഴക്കാട് തൈപറമ്പിൽ വീട്ടിൽ ജോർജ് ജോസഫും മേഴ്സിയും. കടത്തിൽനിന്ന് മോചനം തേടാൻ മകൻ ആൽബിനെ ഗൾഫിൽ അയക്കാനുള്ള പരിശ്രമങ്ങൾ തുടരുന്നതിനിെടയാണ് ഇടിത്തീപോലെ അവന്റെ വിയോഗവാർത്തയെത്തുന്നത്.മകളുടെ നഴ്സിങ് പഠനത്തിനാണ് കുടുംബം കാഞ്ഞിക്കുളം സർവിസ് സഹകരണ ബാങ്കിൽനിന്നും പാലക്കാട് ജില്ല സഹകരണ ബാങ്കിൽനിന്നും രണ്ട് ലക്ഷം രൂപ വീതം വായ്പയെടുത്തത്. പിഴപ്പലിശ അടച്ച് വർഷം തോറും പുതുക്കിയെങ്കിലും കടബാധ്യത കുന്നുകൂടി.
കഴിഞ്ഞ ദിവസമാണ് കാഞ്ഞിക്കുളം സർവിസ് സഹകരണ ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് ലഭിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പിതാവ് ടാപ്പിങ് ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ആൽബിന്റെ സഹോദരൻ ജിബിൻസ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കലക്ഷൻ ഏജന്റാണ്. ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ച, മൺചുവരുള്ള വിണ്ടുകീറിയ വീട്ടിലാണ് ഇവരുടെ താമസം. ജീവിതവഴിയിൽ ആൽബിൻ വിടവാങ്ങിയപ്പോൾ ഒരുകുടുംബത്തിന്റെ പ്രത്യാശകൂടിയാണ് അണയുന്നത്. 48 വർഷം മുമ്പാണ് ജോർജ് ജോസഫിന്റെ പിതാവ് തൈപറമ്പിൽ വർക്കി കോട്ടയത്തുനിന്നെത്തി മുണ്ടൂർ ഏഴക്കാട് കോട്ടപ്പള്ളയിൽ താമസം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.