വ്യാജരേഖ കേസ്: കസ്റ്റഡിയിൽ ക്രൂരമർദനമെന്ന്; ആദിത്യയുടെ മൊഴി പുറത്ത്
text_fieldsകൊച്ചി: സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിൽ അറസ്റ്റിലായ ഗവേ ഷക വിദ്യാർഥി ആദിത്യ (24) പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയായതായി മൊഴി. കുറ്റം സമ്മതിക്കാനായി നഗ്നനാക് കുകയും കാല്‍വെള്ളയിലും ചെകിട്ടത്തും അടിക്കുകയും ചെയ്തെന്നും ശരീരത്തെക്കുറിച്ച് അധിക്ഷേപവാക്കുകൾ പറെഞ്ഞന്നും മൊഴിയിലുണ്ട്. 33 പേജുള്ള ആദിത്യയുടെ മൊഴിയാണ് പുറത്തുവന്നത്. കര്‍ദിനാളിെന അപമാനിക്കാന്‍ വൈദികര്‍ പറഞ്ഞ് വ്യാജരേഖ ഉണ്ടാക്കിയെന്ന് സമ്മതിക്കണം എന്നുപറഞ്ഞായിരുന്നു മര്‍ദനമെന്നും മൊഴിയിലുണ്ട്.
ആലുവ ഡിവൈ.എസ്.പി ഓഫിസില്‍ നഗ്നനാക്കിയാണ് ചോദ്യം ചെയ്തത്. ചൂരൽ വടി ഒടിഞ്ഞു പോകും വരെ ഡിവൈ.എസ്.പി കാലിൽ അടിച്ചു. കഴിഞ്ഞ 16ന് തെളിവെടുപ്പിന് പോയി മടങ്ങുമ്പോഴായിരുന്നു മർദനപരമ്പര തുടങ്ങിയത്. ഇടതുകാൽ വിരലിലെ നഖം വലിച്ചുപറിക്കാന്‍ നോക്കിയപ്പോൾ പൊടിഞ്ഞ രക്തം ഇപ്പോഴും കട്ടപിടിച്ച് കിടപ്പുണ്ട്. ഇടതുചെകിടിന് ആറ് പ്രാവശ്യം അടിക്കുകയും ആഞ്ഞ് ചവിട്ടാനായി കാൽ അകറ്റിപ്പിടിക്കാൻ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് ‘പറയേണ്ടതുപോലെ പറയാമെന്ന്’ സമ്മതിച്ചത്.
ഇതോടെ, ഫാ.പോള്‍ തേലക്കാട്ടിെൻറയും ഫാ.ആൻറണി കല്ലൂക്കാരെൻറയും പേര് എഴുതാന്‍ ആവശ്യപ്പെട്ടു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴും എന്തെല്ലാം പറയണമെന്ന് അവർ നേരേത്ത ഉപദേശിച്ചിരുന്നു. പൊലീസുകാരെ പേടിച്ച് അന്ന് പരാതിയൊന്നുമില്ലെന്ന് പറയേണ്ടി വന്നു. തനിക്ക് പരീക്ഷയെഴുതണമെന്നും പഠിക്കണമെന്നും ആദിത്യ മജിസ്ട്രേറ്റിന് മുന്നിൽ വീണ്ടും നൽകിയ മൊഴിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.