Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'അന്ന്​ പാലാ ബിഷപ്പ്​...

'അന്ന്​ പാലാ ബിഷപ്പ്​ നിർദേശിച്ചു, സി.എച്ച് മുഹമ്മദ്​ കോയ​ മുഖ്യമന്ത്രിയാകണം'; വെളിപ്പെടുത്തലുമായി മുൻ ഡി.ജി.പി

text_fields
bookmark_border
അന്ന്​ പാലാ ബിഷപ്പ്​ നിർദേശിച്ചു, സി.എച്ച് മുഹമ്മദ്​ കോയ​ മുഖ്യമന്ത്രിയാകണം; വെളിപ്പെടുത്തലുമായി മുൻ ഡി.ജി.പി
cancel

കൊച്ചി: 1979ൽ മുസ്​ലിംലീഗ്​ നേതാവ്​ സി.എച്ച്​. മുഹമ്മദ്​ കോയ കേരളത്തി​െൻറ മുഖ്യമന്ത്രിയാകണമെന്ന്​ ശിപാർശ​ ചെയ്​തത്​ അന്നത്തെ പാലാ ബിഷപ്​ സെബാസ്​റ്റ്യൻ വയലിലെന്ന്​ വെളിപ്പെടുത്തൽ. എറണാകുളത്ത്​ മൈനോറിറ്റി ഇന്ത്യൻസ്​ പ്ലാനിങ്​ ആൻഡ്​​ വിജിലൻസ്​ കമീഷൻ ട്രസ്​റ്റ്​ സംഘടിപ്പിച്ച സി.എച്ച് അനുസ്​മരണത്തിൽ പ്രഭാഷണം നടത്തിയ മുൻ ഡി.ജി.പി ഡോ. അലക്​സാണ്ടർ ജേക്കബാണ്​ വെളിപ്പെടുത്തൽ നടത്തിയത്​. നിലവിലെ പാലാ ബിഷപ്പി​െൻറ മുസ്​ലിം വിരുദ്ധ വിവാദ പ്രസ്​താവന നിലനിൽക്കുന്ന സാഹചര്യത്തിൽ ശ്രദ്ധേയമാണ്​ മുൻ ഡി.ജി.പിയുടെ വെളിപ്പെടുത്തൽ.

അഞ്ചാം കേരള നിയമസഭയിൽ കെ. കരുണാകരനും എ.കെ. ആൻറണിക്കും പി.കെ. വാസുദേവൻ നായർക്കും ശേഷമാണ്​ സി.എച്ച്​ മുഖ്യമന്ത്രിയായത്​. 1979 ഒക്​ടോബർ 12നായിരുന്നു സത്യപ്രതിജ്​ഞ. അന്ന്​ പാലാ എം.എൽ.എ കെ.എം. മാണി മുഖ്യമന്ത്രി സ്ഥാനത്തേക്ക്​ വരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്​ സി.എച്ച്​ മുഖ്യമന്ത്രിയാകുന്നത്​.''അന്ന്​ വയലിൽ തിരുമേനിയാണ്​ കെ.എം. മാണിക്ക്​ പകരം മുഹമ്മദ്​ കോയയെ ശിപാർശ ചെയ്​തത്​. അങ്ങനെ പാലാ മെത്രാ​െൻറ പിന്തുണയോടെ കേരളത്തി​െൻറ മുഖ്യമന്ത്രി സ്ഥാനത്തേക്ക്​ ഒരു മുസ്​ലിമിന്​ എത്താൻ പറ്റി'' -അലക്സാണ്ടർ ജേക്കബ്​ വിവരിച്ചു.

സമുദായങ്ങൾ പരസ്​പരം പഴിക്കുന്നതിൽ അർഥമില്ലെന്നും കേരളത്തി​െൻറ സാമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കുന്ന അവസ്ഥയിലേക്ക്​ പോകരുതെന്നും ഗോവ ഗവർണർ പി.എസ്​. ശ്രീധരൻപിള്ള ചടങ്ങ്​ ഉദ്​ഘാടനം ചെയ്​ത്​ സംസാരിച്ചു. കത്തോലിക്ക സഭയിലെ വൈദികർ യേശു എന്ന ആശയത്തിനായി ജീവിതം സമർപ്പിച്ചവരാണ്​. അവരുടെ വാക്കുകളിൽ സമുദായ താൽപര്യം ഉണ്ടാക​ുന്നത്​ സ്വാഭാവികമാണ്​. അതി​െൻറ പേരിൽ വിവാദം അരുതെന്നും വിട്ടുവീഴ്​ച വേണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pala bishopCH Mohammed Koya
News Summary - Alexander Jacob C. H. Mohammed Koya chief ministership
Next Story