മുസ്ലിംകൾ നിർബന്ധിച്ചു മതംമാറ്റുന്നവരല്ല -അലക്സാണ്ടർ ജേക്കബ്
text_fieldsകോഴിക്കോട്: മുസ്ലിംകൾ നിർബന്ധിച്ചു മതംമാറ്റുന്നവരാണെന്ന ആരോപണങ്ങൾ ശരിയല്ലെന്നും ഇസ്ലാം മതത്തെ ശരിയായി മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമങ്ങൾ വേണമെന്നും മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്. സി.എൻ. അഹ്മദ് മൗലവി എം.എസ്.എസ് എൻഡോവ്മെൻറ് പി.കെ. ഫൈസൽ ഫൈസിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംകളുടെ സഹായ പ്രവർത്തനങ്ങൾ മതംമാറ്റാൻ ലക്ഷ്യംവെച്ചാണെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇസ്ലാമിെൻറ കറകളഞ്ഞ മതനിരപേക്ഷത ശരിയായി മനസ്സിലാക്കാത്തതാണ് പ്രശ്നം. അതിന് ലോകത്തും നമ്മുടെ നാട്ടിലും നിരവധി ഉദാഹരണങ്ങളുണ്ട്. പ്രവാചകൻ മുഹമ്മദിെൻറ ജീവിതചരിത്രം തന്നെ മതനിരപേക്ഷതക്ക് വലിയ തെളിവാണ്. ഖുർആനിനെയും മതത്തെയും ശരിയായി വ്യാഖ്യാനിക്കുന്നതിൽ സി.എൻ. അഹ്മദ് മൗലവിയെേപാലുള്ളവർ വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.