ഡോ. അലക്സാണ്ടർ കാരയ്ക്കൽ അന്തരിച്ചു
text_fieldsകോട്ടയം: കണ്ണൂർ യൂണിവേഴ്സിറ്റി മുൻവൈസ് ചാൻസിലറും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുൻ അസോസിയേഷൻ സെക്രട്ടറി യുമായ ഡോ. അലക്സാണ്ടർ കാരയ്ക്കൽ അന്തരിച്ചു.
കോട്ടയം ബസേലിയോസ് കോളജ് പ്രിന്‍സിപ്പല്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഹിസ്റ്ററി പോസ്റ്റ് ഗ്രാഡ്വേറ്റ് വിഭാഗത്തിലെ പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1970 ഡിസംബറിൽ കോട്ടയം എംഡി സെമിനാരിയിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ.അലക്സാണ്ടർ കാരയ്ക്കൽ നാല് പതിറ്റാണ്ട് തുടർച്ചയായി മാനേജിംഗ് കമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
1987ൽ നടന്ന മലങ്കര അസ്സോസിയേഷൻ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ സേവനങ്ങളെ അംഗീകരിച്ചു കൊണ്ട് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവാ "സഭാ വത്സലൻ" ബഹുമതി നൽകി ആദരിച്ചു. 2002 മുതൽ 2007 വരെ അസ്സോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചു.
തിരുവല്ല മാർത്തോമാ കോളേജ് യൂണിയൻ സ്‌പീക്കറായായി പൊതുജീവിതം തുടങ്ങിയ ഡോ.അലക്സാണ്ടർ കാരയ്ക്കൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിലുമാണ് ഉപരിപഠനം നടത്തിയത്. വാഗ്മിക്കുള്ള സചിവോത്തമ ഗോൾഡ് മെഡൽ, ചന്ദ്രശേഖരമെഡൽ, ടാഗോർ ശതാബ്ദി ഗോൾഡ് മെഡൽ, യുനൈയ്സ്‌കോ അവാർഡ്, ചരിത്രകാരനുള്ള യു.എസ് പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.