നരേന്ദ്രമോദി പുറത്തിറക്കിയ രക്തസാക്ഷികളുടെ പുസ്തകത്തില്‍ വാരിയംകുന്നത്ത്, വിമർശനവുമായി അലി അക്ബർ
text_fieldsകോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലിമുസ്‍ലിയാരും ഉൾപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ വിമര്‍ശനവുമായി ബി.ജെ.പി പ്രവര്‍ത്തകനും സംവിധായകനുമായ അലി അക്ബര്‍.
'ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍' എന്ന പേരിൽ കേന്ദ്ര സാസ്കാരിക വകുപ്പ് പുറത്തിറക്കിയ പുസ്തകത്തിൽ സ്വാതന്ത്രസമര രക്തസാക്ഷികളുടെ പട്ടികയിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും, ആലിമുസ്‍ലിയാരുടെയും പേരുകളും ഉള്‍പ്പെടുത്തിയത്. 1857നും 1947നും ഇടയില്‍ ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ പുസ്തകത്തിലുള്ളത്.
പുസ്തകം പുറത്തിറക്കിയത് കേന്ദ്ര സര്‍ക്കാറാണെങ്കിലും അതിലേക്ക് വേണ്ട കേരളത്തിലെ വിവരങ്ങള്‍ നല്‍കിയത് കേരള സര്‍ക്കാരാണ്, ബി.ജെ.പി അല്ല. മാപ്പിള ലഹളയിൽ ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ജിഹാദികൾക്കു സ്വാതന്ത്ര്യ സമര പെൻഷൻ കൊടുത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും, അവർ വാരിയം കുന്നനെ മഹാനാക്കി തന്നെയയായിരിക്കണം കേന്ദ്ര സാംസ്‌കാരിക വകുപ്പിന് റിപ്പോർട്ട് കൊടുത്തിരിക്കുന്നതെന്നും അലി അക്ബര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നേരത്തേ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു വാരിയംകുന്നൻ സിനിമ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ വാരിയംകുന്നത്തിനെ വില്ലനാക്കി ചിത്രീകരിച്ച് അലിഅക്ബറും സിനിമ പ്രഖ്യാപിച്ചിരുന്നു.
അലി അക്ബറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
സുടാപ്പീസ് & സഖാപ്പീസ് ,'പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും
അലി മുസ്‍ലിയാരും ...
അപ്പോൾ വാരിയം കുന്നനെതിരെ പോസ്റ്ററൊട്ടിച്ച നടന്ന എന്നെപ്പോലെയുള്ള സംഘികൾ ആരായി .. ശശിയായി ...
നേരാണോ തിരുമേനി ? ശെരിക്കും ശശിയായോ ? പക്ഷെ ഒരു പ്രശ്നമുണ്ട് വർമ്മ സാറെ ... പുസ്തകം ഇറക്കിയതാരാണ് ? കേന്ദ്ര സാംസ്‌കാരിക വകുപ്പ് .. എന്നാണ് ഇറക്കിയത് ? 2019 മാർച്ച് 7 . (ട്വീറ്റിൽ തീയതി മാർക്ക് ചെയ്തിട്ടുണ്ട് ) .. വാരിയം കുന്നൻ സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതു എപ്പോഴാണ് ? 2020 ജൂൺ മാസത്തിൽ .. അപ്പോൾ ഇത് രണ്ടും തമ്മിൽ ബന്ധമില്ലെന്ന് മനസിലായി .. അപ്പോൾ പിന്നെ മനോരമ ഈ വാർത്ത ഇപ്പോൾ കെട്ടി എഴുന്നള്ളിച്ചത് എന്തിനാണ് ?"ബെറുതെ ഒരു മനഃ സുഖം " 😊😊 എന്നാലും ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ഒരാളിനെപ്പറ്റി നരേന്ദ്ര മോഡി പുസ്തകം ഇറക്കിയത് എന്ത് കൊണ്ടായിരിക്കും ?😢😢
പുസ്തകം ഇറക്കിയിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് .."Dictionary of Martyrs: India's Freedom Struggle (1857-1947)", Volume 5 പ്രതിപാദിക്കുന്നത് കേരളം , കർണാടക , തമിഴ് നാട് , ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയാണ്
കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ഈ പുസ്തകം ഇറക്കിയതെങ്കിൽ കേരളത്തിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയുള്ള വിവങ്ങൾ കൊടുത്ത് ആരായിരിക്കും ? കേരള സർക്കാരായിരിക്കും കൊടുത്തത്. അല്ലാതെ കേരളത്തിലെ ബിജെപിക്കാർ അല്ല ..കേരളത്തിലെ സർക്കാർ ആരാണ് ? കമ്മ്യൂണിസ്റ്റുകരാണ് കേരളത്തിലെ സർക്കാർ. മാപ്പിള ലഹളയിൽ ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ജിഹാദികൾക്കു സ്വാതന്ത്ര്യ സമര പെൻഷൻ കൊടുത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രെസ്സുകാരും ... അവർ വാരിയം കുന്നനെ മഹാനാക്കി തന്നെയയായിരിക്കണം കേന്ദ്ര സാംസ്‌കാരിക വകുപ്പിന് റിപ്പോർട്ട് കൊടുത്തിരിക്കുന്നത് .. അപ്പൊ എല്ലാം പറഞ്ഞത് പോലെ ... അങ്ങനെ
"പ്രധാന മന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയിൽ വാരിയം കുന്നനും
അലി മുസ്‍ലിയാരും "...എന്ന നാടകവും എട്ടു നിലയിൽ പൊട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.