അപരവത്കരണം സമൂഹ ഐക്യത്തിന് ഭീഷണി -സമദാനി
text_fieldsകണ്ണൂർ: രാജ്യത്ത് വ്യാപകമായിവരുന്ന അപരവത്കരണം സമൂഹത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണി ഉയര്‍ത്തുന്നതായി ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരില്‍ മാത്രമല്ല ഭാഷയുടെയും ആഹാര വസ്ത്രാദികളുടെയും പേരില്‍പോലും ചിലര്‍ മറ്റുള്ളവരെ അന്യരാക്കി മുദ്രകുത്തി പരമ്പരാഗതമായ സൗഹൃദബന്ധങ്ങള്‍ തകര്‍ക്കുകയാണ്- സമദാനി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. കെ.യു.ടി.എ സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ മികച്ച സംഘടന പ്രവര്‍ത്തനത്തിനുള്ള എസ്.എം. സര്‍വര്‍ സാഹിബ് അവാര്‍ഡിന് അര്‍ഹനായ കെ. ഷൗക്കത്തലിയെയും മികച്ച അക്കാദമിക പ്രവര്‍ത്തനത്തിനുള്ള സുലൈഖ ഹുസൈന് അവാര്‍ഡിന് അര്‍ഹനായ പി.പി. അബ്ദുറഹ്മാനെയും അനുമോദിച്ചു.
വിരമിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. അബ്ദുൽ ഖാദറിന് യാത്രയയപ്പ് നല്കി. പി. മൊയ്തീന്‍കുട്ടി, എം. ഹുസൈന്, പി.കെ. അബ്ദുൽ ഹമീദ്, കെ.പി. സുരേഷ്, എന്‍. ബഷീര്‍ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം കോര്പറേഷന് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര് ഉദ്ഘാടനം ചെയ്തു. സമ്മേളനം ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.