മുത്വലാഖ്: ഹൈകോടതിയുടെ പ്രസ്താവന ശരീഅത്ത് വിരുദ്ധം -ആലിക്കുട്ടി മുസ്ലിയാർ
text_fieldsമലപ്പുറം: മുത്വലാഖ് സംബന്ധിച്ച് കേരളാ ഹൈക്കോടതി നടത്തിയ പ്രസ്താവന ശരീഅത്തിന് വിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് . ഇസ്ലാമിക ശരീഅത്ത് സമ്പൂര്‍ണവും സമഗ്രവുമാണ്. നാല് കര്‍മശാസ്ത്ര സരണികള്‍ വ്യക്തത വരുത്തി വിശദീകരിച്ചിട്ടുള്ളതാണ്.
മൂന്ന് ത്വലാഖ് ഒന്നിച്ചായാലും ഘട്ടംഘട്ടമായാലും സാധുവാണെന്ന ഇസ്ലാമിക ശരീഅത്ത് വ്യവസ്ഥ കോടതികളുടെ ഇടപെടലുകള്‍ക്ക് വിധേയമല്ല. മതവിഷയത്തില്‍ തീര്‍പ്പ് കല്പ്പിക്കാന് മതപണ്ഡിതന്മാര്ക്ക് മാത്രമേ അവകാശമുള്ളൂ. ഇക്കാര്യങ്ങള്‍ കോടതികള്‍ പരിഗണിക്കാതെ പോകുന്നത് ദുഃഖകരമാണ്. ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ശരീഅത്ത് വിരുദ്ധമായി നടപ്പിലാക്കപ്പെടുന്ന നിയമങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശരീഅത്തില്‍ ഭേദഗതി വാദം ഉയര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമില്‍ സ്ത്രീകള്‍ക്കോ പുരുഷന്മാര്ക്കോ അനുചിതമായി, വിവേചനപരമായി യാതൊരു വ്യവസ്ഥയും ഇല്ല. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പോലും മുത്വലാഖ് നിരോധിച്ചതായും മുത്വലാഖ് ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നുമുള്ള കോടതി പരാമര്‍ശം അനുചിതമാണ്. വിവാഹമോചനത്തിന് ഏകീകൃത രൂപത്തിലൂടെ നിയമമുണ്ടാക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടത് തലത്തില്‍ ഏകീകൃത വ്യക്തി നിയമത്തിലേക്ക് ഭരണകൂടത്തെ പാകപ്പെടുത്താന്‍ സഹായിക്കലാണ്. ഇത്തരം നിലപാടുകള്‍ മതന്യൂനപക്ഷങ്ങളിലും മതേതര വിശ്വാസികളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രാജ്യത്തെ മുസ്ലിം സ്ത്രീകൾ മുത്തലാക്കിെൻറ കാര്യത്തിൽ വിവേചനത്തിന് ഇരയാവുകയാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. മുസ്ലിം രാജ്യങ്ങൾ പോലും ഇത്തരം മുത്തലാഖ് അംഗീകരിക്കുന്നില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.