കൺസൾട്ടൻസിയെല്ലാം സ്വകാര്യസ്ഥാപനങ്ങൾക്ക്; യുവാക്കളുടെയും പൊതുമേഖലയുടെയും വയറ്റത്തടിച്ച് കിഫ്ബി
text_fieldsകൊച്ചി: കിഫ്ബിയും മന്ത്രി തോമസ് ഐസക്കും സാങ്കേതികവിദഗ്ധരായ മലയാളി യുവാക്കളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും വയറ്റത്തടിച്ചതായി ആക്ഷേപം. കിഫ്ബി പദ്ധതികളിൽനിന്ന് അരനൂറ്റാണ്ടോളം പ്രവർത്തനചരിത്രമുള്ള കിറ്റ്കോപോലുള്ള പൊതുമേഖല കൺസൾട്ടൻസികളെ ഒഴിവാക്കി സ്വകാര്യസ്ഥാപനങ്ങളെ കൺസൾട്ടൻസി ചുമതല ഏൽപിെച്ചന്ന് സാമ്പത്തികവിദഗ്ധൻ ഡോ. കെ.ടി. റാംമോഹൻ ആരോപിക്കുന്നു. അതുവഴി സാങ്കേതിക വിദ്യാഭ്യാസം ലഭിച്ച മലയാളി യുവാക്കളുടെ തൊഴിൽ സാധ്യതക്കാണ് താഴിട്ടത്.
കിഫ്ബിയുടെ വലിയ മുതൽമുടക്കുള്ള നിർമാണപദ്ധതികൾ നടപ്പാക്കാനും അവയുടെ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാനും പദ്ധതി യഥാസമയം പൂർത്തിയാക്കാനും ''ഇന്നുള്ള ഉദ്യോഗസ്ഥസംവിധാനം പോരാ'' എന്ന ഐസക്കിെൻറ വാദം ദുർബലമാണ്. ഭരണകക്ഷികളും കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് അഴിമതി നടത്തിയാണ് പദ്ധതികളുടെ നിർമാണവേഗവും ഗുണനിലവാരവും തകർക്കുന്നത്.
വിശദ പദ്ധതി രൂപരേഖ തയാറാക്കാനുള്ള പ്രാവീണ്യം വിദേശ കൺസൾട്ടൻസികൾക്കാണെന്ന വാദവും ശരിയല്ല. അസാധാരണ വൈദഗ്ധ്യം ആവശ്യപ്പെടുന്നവയല്ല കിഫ്ബിയുടെ പദ്ധതികളെന്ന് കൺസൾട്ടൻസികൾ തയാറാക്കിയ രൂപരേഖകൾ െതളിവാണ്. നിലവിെല ഉദ്യോഗസ്ഥർക്കും നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന ചെറുസംഘങ്ങൾക്കും തയാറാക്കാൻ കഴിയുന്നവയാണിവ.
സംസ്ഥാനത്ത് നൂറ്റിഎഴുപതിലേറെ എൻജിനീയറിങ് കോളജുകളും എഴുപതിനുമേൽ പോളിടെക്നിക്കുകളും അസംഖ്യം ഐ.ടി.ഐകളുമുണ്ട്. നിർമാണപ്രവൃത്തികളിൽ ഈ സ്ഥാപനങ്ങളെ കണ്ണിചേർക്കാൻ കിഫ്ബിക്ക് കഴിഞ്ഞില്ല.
പുതിയ മുതൽമുടക്കില്ലാതെ സാങ്കേതിക വിദ്യാർഥികളുടെ നൈപുണ്യവികസനത്തിനുള്ള ബൃഹത്പദ്ധതി നിലവിെല വികേന്ദ്രീകൃത അധികാരസംവിധാനം വഴി സാധ്യമാക്കാൻ കഴിയും. പൊതുമേഖല സ്ഥാപനമായ കിറ്റ്കോ 3500ലേറെ പദ്ധതികൾക്ക് രൂപരേഖ തയാറാക്കിയിട്ടുണ്ട്.
ആയിരത്തിലേറെ പദ്ധതികൾ നടപ്പാക്കി. കിഫ്ബി പദ്ധതികളെ അപേക്ഷിച്ച് പതിന്മടങ്ങ് മുതൽമുടക്കുള്ള വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വ്യവസായശാലകൾ, സമുച്ചയങ്ങൾ, ആരോഗ്യരക്ഷ-മെഡിക്കൽ കോളജുകൾ, റോഡുകൾ, പാലങ്ങൾ എന്നിവ അവർ ഏറ്റെടുത്തിരുന്നു. ഇതെല്ലാം പാടെ അവഗണിക്കപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.